scorecardresearch

നടുക്കം മാറാതെ രാജ്യം; ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 മരണം

കോയമ്പത്തൂരിനടുത്തുള്ള സുലൂർ വ്യോമസേനാ താവളത്തിൽനിന്ന് ഊട്ടി വെല്ലിങ്ടണിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ ഉച്ചയ്ക്ക് 12.20നാണു തകർന്നു വീണത്

കോയമ്പത്തൂരിനടുത്തുള്ള സുലൂർ വ്യോമസേനാ താവളത്തിൽനിന്ന് ഊട്ടി വെല്ലിങ്ടണിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ ഉച്ചയ്ക്ക് 12.20നാണു തകർന്നു വീണത്

author-image
WebDesk
New Update
നടുക്കം മാറാതെ രാജ്യം;  ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 മരണം

കുനൂർ: ഊട്ടി കൂനൂരിനു സമീപം വ്യോമസേനാ ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും ഉൾപ്പെടെ 13 പേർ മരിച്ചതായി സ്ഥിരീകരണം. വ്യോമസേന ട്വിറ്ററിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന പതിനാലമത്തെ ആളായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് പരുക്കുകളോടെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നും സേനയുടെ മറ്റൊരു ട്വീറ്റിൽ പറയുന്നു.

Advertisment

കോയമ്പത്തൂരിനടുത്തുള്ള സുലൂരിൽനിന്ന് ഊട്ടി വെല്ലിങ്ടണ്ണിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ ഉച്ചയ്ക്ക് 12.20നാണു തകർന്നുവീണത്. ലാൻഡ് ചെയ്യേണ്ട ഹെലിപാഡിന് 10 കിലോമീറ്റർ മുൻപാണ് അപകടമുണ്ടായത്.

വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്റ്റർ തകർന്നു വീണത്. ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും ക്രൂവും ഉൾപ്പെടെ 14 പേരാണുണ്ടായിരുന്നത്. നാല് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ജനവാസ കേന്ദ്രത്തിനു സമീപമാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഊട്ടി പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. അപകടം സംബന്ധിച്ച് അന്വേഷണം നടത്താൻ വ്യോമസേന ഉത്തരവിട്ടു.

Advertisment

  • 22:14 (IST) 08 Dec 2021
    ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍

    ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍

  • 21:46 (IST) 08 Dec 2021
    അതിജീവിച്ചത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം

    കുനൂര്‍: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രം.

    അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വരുണ്‍ സിങ് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

    https://malayalam.indianexpress.com/news/group-captain-varun-singh-only-survivor-of-helicopter-crash-at-coonoor-591553/

  • 21:17 (IST) 08 Dec 2021
    പ്രചോദനാത്മക നേതൃത്വമെന്ന് ഇന്ത്യന്‍ ആര്‍മി

    ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റേത് പ്രചോദനാത്മകമായ നേതൃത്വമായിരുന്നെന്ന് ഇന്ത്യന്‍ ആര്‍മി.

  • 20:30 (IST) 08 Dec 2021
    സുരക്ഷാ കാബിനറ്റ് കമ്മിറ്റി യോഗം ചേര്‍ന്നു

    ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യയും മറ്റ് 11 പേരും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗം ചേര്‍ന്നു.

  • 20:16 (IST) 08 Dec 2021
    ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ജനറല്‍ റാവത്ത് ശക്തി പകര്‍ന്നു: വെങ്കയ്യ നായിഡു

    കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ ശ്രീമതി മധുലിക റാവത്തിന്റെയും സായുധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും ദാരുണമായ മരണത്തിൽ അഗാധമായ ദുഖമുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.

    "ശ്രദ്ധേയമായ നേതൃത്വത്തിനും തന്ത്രപരമായ കാഴ്ചപ്പാടിനും പേരുകേട്ട ജനറൽ റാവത്ത് നമ്മുടെ പ്രതിരോധ ശേഷിക്ക് വലിയ ശക്തി നൽകുകയും നമ്മുടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വലിയ സംഭാവന നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ സേവനം എക്കാലവും ഓർമ്മിക്കപ്പെടും," ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

  • 20:10 (IST) 08 Dec 2021

  • 19:20 (IST) 08 Dec 2021
    രാഷ്ട്രത്തിന് ധീരനായ പുത്രനെ നഷ്ടപ്പെട്ടു: രാഷ്ട്രപതി

    ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും വിയോഗത്തിൽ ഞെട്ടലും വേദനയുമുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. "രാഷ്ട്രത്തിന് ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടു. മാതൃരാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ നാല് പതിറ്റാണ്ടുകളായുള്ള നിസ്വാർത്ഥമായ സേവനം അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തും," അദ്ദേഹം പറഞ്ഞു.

  • 19:17 (IST) 08 Dec 2021
    രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി

    കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും 11 കര - വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെ ആകെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

  • 18:53 (IST) 08 Dec 2021
    ബിപിന്‍ റാവത്തിന്റെ വിയോഗം വേദനിപ്പിക്കുന്നു: പ്രധാനമന്ത്രി

    സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി അനുശോചനമറിയിച്ചത്. നറൽ ബിപിൻ റാവത്ത് ഒരു മികച്ച സൈനികനായിരുന്നെന്നും അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

  • 18:22 (IST) 08 Dec 2021
    ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചതായി സ്ഥിരീകരണം

    കൂനൂരിൽ വ്യോമസേനാ ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും ഉൾപ്പെടെ 13 പേർ മരിച്ചതായി സ്ഥിരീകരണം. വ്യോമസേന ട്വിറ്ററിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന പതിനാലമത്തെ ആളായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് പരുക്കുകളോടെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നും സേനയുടെ മറ്റൊരു ട്വീറ്റിൽ പറയുന്നു.

  • 18:18 (IST) 08 Dec 2021

  • 18:17 (IST) 08 Dec 2021

  • 17:50 (IST) 08 Dec 2021
    ഹെലികോപ്റ്റർ അപകടത്തിൽ 14ൽ 13 പേർ മരിച്ചതായി നീലഗിരി കളക്ടർ

    കൂനൂരിൽ അപകടപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരിൽ 13 പേർ മരിച്ചു. ഒരു പുരുഷൻ ചികിത്സയിലാണെന്നും നീലഗിരി കളക്ടറെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

  • 17:38 (IST) 08 Dec 2021
    സൈനിക മേധാവി നരവനെ ബിപിൻ റാവത്തിന്റെ വസതിയിലെത്തി

    സൈനിക മേധാവി നരവനെ ബിപിൻ റാവത്തിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തി. നേരത്തെ പ്രതിരോധ മന്ത്രിയും വസതിയിൽ എത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു.

  • 17:15 (IST) 08 Dec 2021
    ബിപിൻ റാവത്തിന്റെ വസതിക്ക് മുന്നിൽ നിന്നുള്ള ദൃശ്യങ്ങൾ

    സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വസതിക്ക് മുന്നിൽ നിന്നുള്ള ദൃശ്യങ്ങൾ

  • 16:52 (IST) 08 Dec 2021
    അപകടസ്ഥലം സൈന്യത്തിന്റെ നിയന്ത്രണത്തിൽ

    ലോക്കൽ പൊലീസിന്റെ സഹായത്തോടെ സൈന്യം അപകടസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. രക്ഷാപ്രവത്തനത്തിന് തടസം നേരിടാൻ സാധ്യതയുള്ളതിനാൽ ജനങ്ങളോട് അപകടസ്ഥലത്തേക്ക് വരരുത് എന്ന നിർദേശം നൽകി.

  • 16:41 (IST) 08 Dec 2021
    പ്രതിരോധ മന്ത്രിയുടെ പ്രസ്താവന നാളെ

    സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും അദ്ദേഹത്തിന്റെ പത്നി മധുലിക റാവത്തും മറ്റു സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ നാളെ പ്രസ്താവന നടത്തും.

  • 16:08 (IST) 08 Dec 2021
    പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ബിപിൻ റാവത്തിന്റെ വസതിയിലെത്തി

    പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ബിപിൻ റാവത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടു.

  • 16:08 (IST) 08 Dec 2021
    പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ബിപിൻ റാവത്തിന്റെ വസതിയിലെത്തി

    പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ബിപിൻ റാവത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടു.

  • 15:58 (IST) 08 Dec 2021
    തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കൂനൂരിലേക്ക്

    ഹെലികോപ്റ്റർ അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രക്ഷാപ്രവർത്തനത്തിന് വേണ്ട എല്ലാ സഹായവും നൽകാൻ ജില്ലാ ഭരണകൂടത്തിന് വേണ്ട നിർദേശം നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.

  • 15:46 (IST) 08 Dec 2021
    അപകടസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ

    കൂനൂരിൽ എംഐ 17 വി5 ഹെലികോപ്റ്റർ അപകടത്തിൽപെട്ട സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ

  • 15:44 (IST) 08 Dec 2021
    വ്യോമസേനാ മേധാവി അപകടസ്ഥലത്തേക്ക്

    വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി സംഭവസ്ഥലത്തേക്കു തിരിച്ചു.

  • 15:40 (IST) 08 Dec 2021
    ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ഡൽഹിയിൽ

    ഹെലികോപ്റ്റർ അപകടം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഡയോഗം ൽഹിയിൽ ചേരുന്നു

  • 15:16 (IST) 08 Dec 2021
    രാജ്‌നാഥ്‌ സിങ് പ്രധാനമന്ത്രിയുമായി സംസാരിച്ചു

    ഹെലികോപ്റ്റർ അപകടം സംബന്ധിച്ച വിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു.

  • 15:12 (IST) 08 Dec 2021
    അപകടം നടന്നത് 12 മണിയോടെ

    അപകടം നടന്നത് 12 മണിയോടെയെന്ന് അപകടം നടന്ന സ്ഥാലത്തിനു സമീപത്തുള്ള അംഗനവാടിയിലെ ടീച്ചർ ഐഇ തമിഴിനോട് പറഞ്ഞു.

  • 15:08 (IST) 08 Dec 2021
    പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് പാർലമെന്റിൽ അപകടം സംബന്ധിച്ചു പ്രസ്താവന നടത്തും

    സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും അദ്ദേഹത്തിന്റെ പത്നി മധുലിക റാവത്തും മറ്റു സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ ആണ് തകർന്നു വീണ സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ പ്രസ്താവന നടത്തും.

  • 14:58 (IST) 08 Dec 2021
    അപകടസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ

    ഹെലികോപ്റ്റർ അപകടം നടന്ന കൂനൂരിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • 14:54 (IST) 08 Dec 2021
    ഹെലികോപ്റ്റർ അപകടം ഞെട്ടിക്കുന്നത്: നിതിൻ ഗഡ്‌കരി

    സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തു.

  • 14:45 (IST) 08 Dec 2021
    നീലഗിരി കളക്ടർ സ്ഥലത്തെത്തി

    നീലഗിരി കളക്ടർ എസ്പി അമൃതും മുതിർന്ന ഉദ്യോഗസ്ഥരും അപകടസ്ഥലത്തെത്തി, നീലഗിരിയിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമുള്ള പ്രത്യേക മെഡിക്കൽ സംഘവും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

  • 14:28 (IST) 08 Dec 2021
    രാജ്‌നാഥ്‌ സിങ് പ്രധാനമന്ത്രിയുമായി സംസാരിച്ചു

    ഹെലികോപ്റ്റർ അപകടം സംബന്ധിച്ച വിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.

  • 14:28 (IST) 08 Dec 2021
    രാജ്‌നാഥ്‌ സിങ് പ്രധാനമന്ത്രിയുമായി സംസാരിച്ചു

    ഹെലികോപ്റ്റർ അപകടം സംബന്ധിച്ച വിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു.

  • 14:23 (IST) 08 Dec 2021
    വ്യോമസേനാ അന്വേഷണത്തിന് ഉത്തരവിട്ടു

    കൂനൂരിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപറ്റർ അപകടത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

  • 14:20 (IST) 08 Dec 2021
    പ്രതിരോധ മന്ത്രി അപകടസ്ഥലത്തേക്ക്

    പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അപകടം നടന്ന കൂനൂരിലേക്ക് തിരിച്ചതായി വിവരം

  • 14:17 (IST) 08 Dec 2021
    പ്രതിരോധ മന്ത്രി അപകടസ്ഥലത്തേക്ക്

    പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അപകടം നടന്ന കൂനൂരിലേക്ക് തിരിച്ചതായി വിവരം

  • 14:15 (IST) 08 Dec 2021
    പ്രതിരോധ മന്ത്രി അപകടസ്ഥലത്തേക്ക്

    പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അപകടം നടന്ന കൂനൂരിലേക്ക് തിരിച്ചതായി വിവരം

Helicopter Bipin Rawat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: