scorecardresearch

പാചകവാതക വില കൂട്ടി; ഇന്ധനവിലയിൽ നേരിയ കുറവ്

15 ദിവസത്തിനിടയിൽ ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിച്ചത്

പാചകവാതക വില കൂട്ടി; ഇന്ധനവിലയിൽ നേരിയ കുറവ്

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 73.50 രൂപയുമാണ് കൂട്ടിയത്.

പുതിയ നിരക്ക് പ്രകാരം ഗാർഹിക സിലിണ്ടറിന്റെ വില 892 രൂപയായി ഉയരും. വാണിജ്യ സിലിണ്ടറിന് 1692.50 രൂപയും ആകും. 15 ദിവസത്തിനിടയിൽ ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിച്ചത്. തുടർച്ചയായി മൂന്നാം മാസമാണ് വില വർധന. വാണിജ്യ സിലിണ്ടറുകൾക്ക് കഴിഞ്ഞ മാസം നാല് രൂപ കുറച്ചിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്.

അതേസമയം, ഇന്ധനവിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പെട്രോൾ വില ലിറ്ററിന് 14 പൈസയും ഡീസൽ വില 15 പൈസയുമാണ് കുറച്ചത്.

Also read: ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മൂന്നൂ വരെ നീട്ടി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cooking gas cylinder price hiked again