ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്നതിന് ‘ചില നടപടികൾ’ ആലോചിക്കുന്നതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മറുപടി

സുപ്രീം കോടതി, ഭരണഘടനാ ബെഞ്ച്, ഇന്ത്യ, സ്വകാര്യത, വ്യക്തി, മൗലികാവകാശം

ന്യൂഡൽഹി: നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്ന കാര്യത്തിൽ “ചില നടപടികൾ” പരിഗണിക്കുന്നതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ഒടിടി പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം വേണമെന്നും ഇതിനായി പ്രത്യേക സ്വയംഭരണാധികാരമുള്ള സ്ഥാപനം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടിയിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു കേന്ദ്രസർക്കാർ. പൊതുതാൽപര്യ ഹർജി പരിഗണിച്ച കോടതി പരിഹാരത്തിനായി സർക്കാരിനെ സമീപിക്കണമെന്നായിരുന്നു ആദ്യം അഭിപ്രായപ്പെട്ടിരുന്നത്.

ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്ന വിഷയത്തിൽ ചില നടപടികളെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജെയിൻ പറഞ്ഞു. സർക്കാരിൽ നിന്ന് എന്ത് നടപടിയുണ്ടാകുമെന്ന് ബഞ്ച് ജെയിനിനോട് ആരായുകയും ആറ് ആഴ്ചയ്ക്കുള്ളിൽ പ്രതികരണം സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

Read More: ആർഎസ്എസ് നാസികളെപ്പോലെ; രാമക്ഷേത്ര സംഭാവന നൽകുന്ന വീടുകൾക്ക് അടയാളമിടുന്നു: കുമാരസ്വാമി

കഴിഞ്ഞ വർഷം ഒക്ടോബർ 15 നാണ് കേന്ദ്രസർക്കാർ, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, ഇന്റർനെറ്റ്, മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയ്ക്ക് സുപ്രീം കോടതി ഈ വിഷയത്തിൽ നോട്ടീസ് അയച്ചിരുന്നത്. വിവിധ ഒടിടി അഥവാ സ്ട്രീമിങ് ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ശരിയായ ബോർഡോ സ്ഥാപനമോ അസോസിയേഷനോ രൂപീകരിക്കണമെന്ന് അഭിഭാഷകരായ ശശാങ്ക് ശേഖർ, അപൂർവ അർഹതിയ എന്നിവർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.

“രാജ്യത്ത് അടുത്തകാലത്തൊന്നും സിനിമാ തിയേറ്ററുകൾ തുറക്കാൻ സാധ്യതയില്ലാത്തതിനാൽ, ഒടിടി, സ്ട്രീമിങ്, ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ചലച്ചിത്ര നിർമ്മാതാക്കൾക്കും കലാകാരന്മാർക്കും അവരുടെ സിനിമകൾക്കും സീരീസുകൾക്കും സെൻസർബോഡ് സർട്ടിഫിക്കറ്റുകൾ ലഭിക്കുമോയെന്ന ആശങ്കയില്ലാതെ അവരുടെ ഉള്ളടക്കം പുറത്തിറക്കാൻ വഴി ഒരുങ്ങിയിരിക്കുകയാണ്,” ഒക്ടോബറിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

Read More: കോൺഗ്രസ് അധികാരത്തിലെത്തിയാൽ അസമിൽ സിഎഎ നടപ്പിലാക്കില്ല: രാഹുൽ ഗാന്ധി

നിലവിൽ ഈ ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും ഡിജിറ്റൽ ഉള്ളടക്കത്തെ നിയന്ത്രിക്കാനും ഒരു നിയമമോ സ്വയംഭരണ സ്ഥാപനമോ നിലവിലില്ല. ഇത് പരിശോധനകളില്ലാതെ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നുവെന്നും ഹർജിയിൽ പറയുന്നു.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ 5, ഹോട്ട്സ്റ്റാർ എന്നിവയുൾപ്പെടെയുള്ള ഒടിടി / സ്ട്രീമിങ് പ്ലാറ്റ്ഫോമുകളൊന്നും 2020 ഫെബ്രുവരി മുതൽ വിവര, പ്രക്ഷേപണ മന്ത്രാലയം ലഭ്യമാക്കിയ സ്വയം നിയന്ത്രണ കരാറിൽ ഒപ്പുവച്ചിട്ടില്ല.

ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമുണ്ടെന്നും മാധ്യമങ്ങളിൽ വിദ്വേഷ ഭാഷണത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദേശങ്ങൾ തയ്യാറാക്കുന്നതിനുമുമ്പ് കോടതി ആദ്യം അമിക്കസ് ക്യൂറിയെ നിയോഗിക്കണമെന്നും മന്ത്രാലയം നേരത്തെ ഒരു കേസിൽ വ്യക്തമാക്കിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Contemplating action regulating ott platforms centre sc

Next Story
മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 37 മരണം; തിരച്ചിൽ തുടരുന്നുMadhya Pradesh, മധ്യപ്രദേശ്, Madhya Pradesh bus accident, ബസ് അപകടം, Madhya Pradesh road accident, Madhya Pradesh news, Madhya Pradesh bus accident news, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com