ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ മൊത്ത അഭ്യന്തര ഉത്പാദന വളര്‍ച്ചയ്ക്കുണ്ടായിരിക്കുന്ന കനത്ത തിരിച്ചടിയുടെ പാശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ സിപിഎമിന്‍റെ രൂക്ഷവിമര്‍ശനം. നിരന്തരമായി തെറ്റായ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കിയതാണ്‌ ശ്രമിച്ചതാണ് ഇന്ന് രാജ്യം നെരിട്ടിരിക്കുന്ന ഈ സാമ്പത്തിക കാരണമെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി.

പാവപ്പെട്ടവരും യുവജനങ്ങളും അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരുമാണ് നോട്ടുനിരോധത്തിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചത് എന്നുപറഞ്ഞ യെച്ചൂരി. അത് ബാധിക്കാതിരുന്നത് വന്‍കിട ലോണുകള്‍ എടുത്ത് അത് തിരിച്ചടക്കാത്തവരെയാണ് എന്നും വിമര്‍ശിച്ചു.

” മൊത്ത അഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ കണക്കുകള്‍ വളരെ മോശമാണ് എന്നാണ് സത്യം. കഴിഞ്ഞ മൂന്നു വര്‍ഷമായി മോദി സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക നയങ്ങളുടെ ഫലമാണ് ഇത്. അതിന്‍റെ മുകളില്‍ വന്ന നോട്ടുനിരോധനം അതിനെ കുറച്ചുകൂടി മോശമാക്കി ” സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാതത്തില്‍ ഇന്ത്യയുടെ മൊത്ത അഭ്യന്തര ഉത്പാദന വളര്‍ച്ച മൂന്നുവര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. കഴിഞ്ഞ രണ്ടു പാതങ്ങളിലും ചൈനയെക്കാള്‍ പിന്നിലാണ് ഇന്ത്യ. നോട്ടുനിരോധനത്തിന്‍റെ ആഘാതത്തില്‍ നിന്നും കരകയറുന്നതിനിടയില്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയുയര്‍ത്തിയ സംശയങ്ങള്‍ ഉത്പാദനമേഖലയെ ശിഥിലമാക്കി.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ളപാതത്തിലും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാതത്ത്തിലും ചൈന കൈവരിച്ചത് 6.9 ശതമാനം വളര്‍ച്ചയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ