മെൻപൂർ: പരാതി പറയാനെത്തിയ സഹോദരിമാരെ പൊലീസ് സ്റ്റേഷനില്‍ ശാരീരിക പീഡനത്തിനിരയാക്കിയതായി പരാതി. ഉത്തർപ്രദേശിലെ കര്‍ഹല്‍ ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.

ഒരാള്‍ വസ്ത്രത്തില്‍ പിടിച്ചു വലിച്ച് അപമാനിച്ചുവെന്ന പരാതി പറയാനാണ് പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാല്‍ പരാതി നല്‍കാനെത്തിയ ഇവരോട് പൊലീസ് കോണ്‍സ്റ്റബിളായ ഈശ്വരി പ്രസാദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടികളിലൊരാളെ ഇയാൾ മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

എന്നാല്‍ താന്‍ പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ഈശ്വരി പ്രസാദ് നല്‍കുന്ന വിശദീകരണം. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ആരെങ്കിലും ധരിക്കുമോ എന്ന ചോദ്യം താന്‍ തിരിച്ചു ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഈശ്വരി പ്രസാദ് വിശദീകരിച്ചു. വീഡിയ പുറത്തു വന്നതോടെ ഈശ്വരി പ്രസാദിനെ അറസ്റ്റ് ചെയ്തു. ഇയാളെ സര്‍വ്വീസില്‍ നിന്നും താല്‍ക്കാലികമായ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ