ന്യൂഡൽഹി: കുൽഭൂഷൺ യാദവി​​​ന്റെ അമ്മ അവന്തിക യാദവിന്​ വിസ നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് പാക്കിസ്ഥാൻ​. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയ വക്താവ് നഫീസ് സക്കറിയയെ ഉദ്ദരിച്ച് പാക്കിസ്ഥാൻ മാധ്യമങ്ങളാണ്​ വാർത്ത പുറത്ത്​ വിട്ടത്​. ചാരവൃത്തി ആരോപിച്ച്​ പാകിസ്​താൻ വധശിക്ഷക്ക്​ വിധിച്ച ഇന്ത്യൻ മുൻ നാവികസേന ഉദ്യോസ്ഥനാണ്​ കുൽഭൂഷൺ യാദവ്​.

യാദവിന്റെ അമ്മക്ക്​ വിസ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഇന്ത്യൻ വിദേശാകാര്യ വകുപ്പ്​ മന്ത്രി സുഷമ സ്വരാജ്​ പാക്കിസ്ഥാൻ വിദേശകാര്യ വകുപ്പ് തലവൻ സർതാസ്​ അസീസിന്​ കത്തയച്ചിരുന്നു. എന്നാൽ കത്ത്​ പരിഗണിക്കാത്തതിന്​ എതിരെ സുഷമ സ്വരാജ്​ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇതുസംബന്ധിച്ച്​ വാർത്തകൾ പുറത്ത്​ വരുന്നത്​.

പാക്കിസ്ഥാൻ കോടതി വധശിക്ഷ വിധിച്ച കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ ഉടൻ നടപ്പിലാക്കില്ലെന്ന് പാക്കിസ്ഥാൻ നേരത്തെ അറിയിച്ചിരുന്നു. യു​എ​ൻ കോ​ട​തി ശി​ക്ഷ ശ​രി​വ​ച്ചാ​ലും ഇ​ന്ത്യ​ൻ നാ​വി​ക സേ​നാ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​ല്ലെ​ന്നാണ് പാക്കിസ്ഥാൻ അറിയിച്ചത്. എ​ല്ലാ ദ​യാ​ഹ​ർ​ജി​ക​ളി​ലും തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ പാ​ക്കി​സ്ഥാ​ൻ കാ​ത്തി​രി​ക്കു​മെ​ന്നും ഇ​തി​നു​ശേ​ഷം മാ​ത്ര​മേ വി​ധി​ധി ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ന​ഫീ​സ് സ​ക്ക​രി​യ പ​റ​ഞ്ഞിരുന്നു.

കുൽഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. ഇന്ത്യൻ നാവിക സേനയിൽ നിന്നു കമാൻഡറായി റിട്ടയർ ചെയ്ത കുൽഭൂഷണ്‍ ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽ നിന്നുമാണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാക്കിസ്ഥാന്‍റെ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ