ചിങ്ടാ​വു: ചൈന മുന്‍കൈയെടുത്ത് നടപ്പാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ചേരില്ലെന്ന് ഇന്ത്യ. ചൈനയില്‍ നടക്കുന്ന ഷാം​ഗ്ഹാ​യി ഉ​ച്ച​കോ​ടി​ക്കി​ടിയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ഒഴികെ എസ്.സി.ഒയിലെ മറ്റ് ഏഴ് രാജ്യങ്ങളും ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍പ്പെട്ട ചൈന – പാക് സാമ്പത്തിക ഇടനാഴിയോടുള്ള എതിര്‍പ്പാണ് പദ്ധതിയോട് മുഖം തിരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. ചൈന- പാക് സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീരില്‍ കൂടി കടന്നുപോകുന്നതാണ് ഇന്ത്യയുടെ എതിര്‍പ്പിന് കാരണം.

അയല്‍രാജ്യങ്ങള്‍ തമ്മിലുളള സഹകരണവും ബന്ധവും ശക്തപ്പെടുത്തണമെന്ന് മോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ഉച്ചകോടിയുടെ വിജയത്തിനായി എല്ലാ സഹകരണവും ഇന്ത്യ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാങ്ഹായികോര്‍പ്പരേഷന്‍ സംഘടനയുടെ (എസ്‍സിഒ) കീഴിലുളള വെറും 6 ശതമാനം വിനോദസഞ്ചാരികളാണ് ഇന്ത്യയിലെത്തുന്നതെന്ന് മോദി പറഞ്ഞു. എന്നാല്‍ ഇത് ഇരട്ടിയക്കാമെന്നും മോദി പറഞ്ഞു. ‘നമ്മുടെ ഒരേപോലെയുളള സംസ്കാരത്തെ കുറിച്ച് അവബോധം ഉയര്‍ത്തി ഇതിനെ ഇരട്ടിയാക്കാന്‍ കഴിയും. ഇന്ത്യയില്‍ എസ്‍സിഒ ഫുഡ് ഫെസ്റ്റിവലും ബുദ്ധിസ്റ്റ് ഫെസ്റ്റിവലും നടത്തും’, മോദി പറഞ്ഞു.

ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിലുകളുണ്ടെങ്കിലും നരേന്ദ്രമോദിയും പാക്​ പ്രസിഡൻറ്​ മംനൂൺ ഹുസൈനും ഹസ്​തദാനം ചെയ്​തു. ഇന്ത്യയും പാകിസ്​താനും എസ്​.സി.ഒയിൽ മുഴുവൻ സമയ അംഗങ്ങളായതിനു ശേഷമുള്ള ആദ്യ ഉച്ചകോടിയാണ്​ ചൈനയിൽ നടന്നത്​. ഷാങ്​ഹായ്​ കോ-ഓപറേഷൻ ഒാർഗനൈസേഷൻ(എസ്​.സി.ഒ) ഉച്ചകോടിയിൽ വിവിധ രാഷ്​ട്ര തലവൻമാരുമായി ചർച്ച നടത്തിയെങ്കിലും മോദിയും ഹു​സൈനും തമ്മിൽ ചർച്ചകളൊന്നും നടന്നിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ