ന്യൂഡല്‍ഹി: പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. ലോക്സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് യോഗത്തില്‍ മുഖ്യം. സമിതി അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ക്ക് പുറമെ പിസിസി അധ്യക്ഷന്‍മാര്‍, സംസ്ഥാന പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി അധികാരത്തിലേറിയ ശേഷം ചേരുന്ന ആദ്യ യോഗമാണിത്. മധ്യപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭ തെരഞ്ഞെടുപ്പും ഉണ്ടാകുമെന്നാണ് പൊതു വിലയിരുത്തല്‍.

കേരള നേതാക്കള്‍ രാഹുലുമായും മുതിര്‍ന്ന നേതാക്കളുമായും കെപിസിസി അധ്യക്ഷനിയമനം സംബന്ധിച്ച ചര്‍ച്ചയും നടത്തിയേക്കും. ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ 51 അംഗ പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. സമിതിയില്‍ 23 അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളും ആണുളളത്.  രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങി 23 പേരാണ് സമിതി അംഗങ്ങള്‍. കേരളത്തിൽ നിന്നും എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ അംഗങ്ങളാണ്. പി.സി.ചാക്കോ സ്ഥിരം ക്ഷണിതാവാണ്.

സമിതിയിലെ പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനം തിരഞ്ഞെടുക്കുകയും പകുതി പേരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാമനിര്‍ദ്ദേശം ചെയ്യുകയുമാണ് പതിവ് രീതി. ഇതില്‍ നിന്ന് മാറി ഫെബ്രുവരിയില്‍ ചേര്‍ന്ന പ്ലീനറി സമ്മേളനത്തില്‍ മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദ്ദേശം ചെയ്യാന്‍ അധ്യക്ഷനെ ചുമതലപ്പെടുത്തുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ