scorecardresearch

'അധികാരത്തിലെത്തിയാല്‍ ഒ ബി സി വനിതകള്‍ക്ക് സംവരണവും രാജ്യവ്യാപകമായി ജാതി സെന്‍സസും നടപ്പാക്കും'

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ (ഇസിഐ) അറിയിച്ചിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ (ഇസിഐ) അറിയിച്ചിരുന്നു.

author-image
WebDesk
New Update
mallikarjun kharge|congress|കോണ്‍ഗ്രസ

'അധികാരത്തിലെത്തിയാല്‍ ഒബിസി വനിതകള്‍ക്ക് സംവരണവും രാജ്യവ്യാപകമായി ജാതി സെന്‍സസും നടപ്പാക്കും'

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യവ്യാപകമായി ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ നടപ്പാക്കുമെന്നും മറ്റ് പിന്നാക്ക വിഭാഗങ്ങളിലേക്കും (ഒബിസി) വ്യാപിപ്പിക്കുമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തില്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഖാര്‍ഗെ പറഞ്ഞു.

Advertisment

''2024ല്‍ അധികാരത്തില്‍ വരുമ്പോള്‍ ഒബിസി സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള വനിതാ സംവരണം നടപ്പാക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നു. സര്‍ക്കാര്‍ പരിപാടികള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും നിര്‍ണായകമാകുന്ന ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ഞങ്ങള്‍ രാജ്യവ്യാപകമായി ആവശ്യപ്പെടും.'' ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തിലെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഖാര്‍ഗെ എക്സില്‍ കുറിച്ചു.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം തുടരുന്നതിനിടെ അക്രമം രൂക്ഷമായ മണിപ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യത്തെയും ഖാര്‍ഗെ വിമര്‍ശിച്ചു. മിസോറാം, രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ (ഇസിഐ) അറിയിച്ചിരുന്നു.

പ്രധാനമന്ത്രി പ്രചരിപ്പിക്കുന്ന വ്യാജ വിവരണങ്ങളെ ചെറുക്കാന്‍ ജനങ്ങളോട് പറഞ്ഞ ഖാര്‍ഗെ മണിപ്പൂരിലെ പ്രധാനമന്ത്രിയുടെ അഭാവവും ചൂണ്ടികാട്ടി. ''തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രി പതിവായി സന്ദര്‍ശിച്ചിരുന്നു, എന്നാല്‍ മണിപ്പൂരിലേത് വ്യത്യസ്തമാണ്, കോണ്‍ഗ്രസിനെതിരായ നുണകളും അസത്യങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ അടിസ്ഥാനരഹിതമായ ആക്രമണങ്ങള്‍ വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Advertisment

ഭരണകക്ഷിയായ ബിജെപിയുടെ ജനാധിപത്യ സ്ഥിരതയ്ക്ക് ഭീഷണിയായ വിഭജന തന്ത്രങ്ങളെയും സ്വയംഭരണ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെയും പരിഹസിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഏകോപനവും അച്ചടക്കവും ഐക്യവും നിലനിര്‍ത്തണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. ''സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും സാധാരണക്കാരെ ബാധിക്കുന്ന ആശങ്കകള്‍ ചൂണ്ടികാണിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നമ്മന്‍ള്‍ വേഗത്തിലാക്കണം,'' ഖാര്‍ഗെ എകട്‌സില്‍ കുറിച്ചു.

Congress Mallikarjun Kharge

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: