Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ക്ഷീണിച്ച കോൺഗ്രസ് പാർട്ടിയെ കാത്സ്യം കുത്തിവച്ചാൽപോലും രക്ഷപ്പെടുത്താനാവില്ല: ഒവൈസി

മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് ഒവൈസി കോൺഗ്രസിനെ പരിഹസിച്ചത്

owaisi, congress, maharashtra election, ഓവൈസി, കോൺഗ്രസ്, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്, Ie malayalam, ഐഇ മലയാളം
AIMIM Chief Asaduddin Owaisi on way to hold a press conference in Lucknow on friday.Express photo by Vishal Srivastav 17.02.2017

ന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയ ചിത്രത്തിൽനിന്നു കോൺഗ്രസ് പാർട്ടി പൂർണമായും തുടച്ചുനീക്കപ്പെട്ടുവെന്ന് എഐഎംഐഎം പാർട്ടി നേതാവും ലോക്‌സഭ അംഗവുമായ അസദുദ്ദീൻ ഒവൈസി. ക്ഷീണാവസ്ഥയിലായ കോൺഗ്രസ് പാർട്ടിയെ കാത്സ്യം കുത്തിവച്ചാൽ പോലും പുനരുജ്ജീവിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് ഒവൈസി കോൺഗ്രസിനെ പരിഹസിച്ചത്.

മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകൾ കോൺഗ്രസ് നേൃത്വത്തിലെ ഉന്നത നേതാക്കൾ അവഗണിച്ചുവെന്നും ഒവൈസി അവകാശപ്പെട്ടു. ഹിമാചൽ പ്രദേശിൽ മതം മാറുന്നതിന് ഒരു മാസത്തെ നോട്ടീസ് നൽകണമെന്ന ബിൽ പാസാക്കിയതിനെതിരെയും ഒവൈസി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അതുപോലൊരു ബിൽ പാർലമെന്റിൽ കൊണ്ടുവന്നാലും താൻ ആശ്ചര്യപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Also Read: വീട്ടുതടങ്കലില്‍ കഴിയുന്ന മെഹ്ബൂബ മുഫ്തിയെ കാണാന്‍ പിഡിപി നേതാക്കള്‍ക്ക് അനുമതി

2014 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടിക്ക് രണ്ടു സീറ്റുകൾ ലഭിച്ചിരുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കറിന്റെ ബിബിഎം പാർട്ടിയുമായി കൈകോർക്കാനുളള ചർച്ചകൾ നടക്കുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Congress wiped out cant be revived even with calcium injection says aimim chief asaduddin owaisi

Next Story
വീട്ടുതടങ്കലില്‍ കഴിയുന്ന മെഹ്ബൂബ മുഫ്തിയെ കാണാന്‍ പിഡിപി നേതാക്കള്‍ക്ക് അനുമതിMehbooba Mufti, jammu kashmir, narendra modi
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express