/indian-express-malayalam/media/media_files/2025/12/27/congress-rahul-gandhi-mallikarjun-kharge-2025-12-27-15-36-28.jpg)
ചിത്രം: എക്സ്
ഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വിബി-ജി റാം ജി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 5 മുതൽ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ സമരം ആരംഭിക്കുമെന്ന് മല്ലികാർജുൻ ഖർഗെ അറിയിച്ചു. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് പദ്ധതി വെറുമൊരു പദ്ധതിയല്ലെന്നും അതു ഭരണഘടന നൽകുന്ന ജോലി ചെയ്യാനുള്ള അവകാശമാണെന്നും ഖർഗെ പറഞ്ഞു. പാവപ്പെട്ടവരെ അടിച്ചമർത്താനാണ് സർക്കാർ ഈ അവകാശം കവർന്നെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനങ്ങളുമായി യാതൊരു ആലോചനയും നടത്താതെ എടുത്ത ഏകപക്ഷീയമായ തീരുമാനമാണിത്. ഇതിലൂടെ സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരം ഉണ്ടാകും. സർക്കാരിന്റെ ഈ നടപടിക്കെതിരെ ജനങ്ങൾക്കിടയിൽ വലിയ രോഷമുണ്ടെന്നും ഖർഗെ വ്യക്തമാക്കി.
Also Read: ഉദ്ഘാടനത്തിനു ദിവസങ്ങൾ ബാക്കി; ബീഹാറിൽ റോപ്‌വേ തകർന്നു വീണു; അപകടം ട്രയൽ റണ്ണിനിടെ
തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയ നടപടി നോട്ടു നിരോധനത്തിന് സമാനമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സ്വന്തം മന്ത്രിസഭയോട് പോലും ആലോചിക്കാതെയും വിഷയം പഠിക്കാതെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.
Also Read: ഉന്നാവോ കേസ്: സെംഗറിന് ജാമ്യം നൽകിയതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ
പാവപ്പെട്ടവർക്കും സംസ്ഥാനങ്ങൾക്കും എതിരായ മാരകമായ കടന്നാക്രമണമാണിതെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണെതെന്നും രാഹുൽ കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതി വെറുമൊരു തൊഴിൽ പദ്ധതിയല്ല, മറിച്ച് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒരു വികസന മാതൃകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ജനുവരി 5 മുതൽ ഗ്രാമതലങ്ങളിൽ ഉൾപ്പെടെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
Read More: ഹനുമാൻ സൂപ്പർമാനേക്കാൾ ശക്തൻ, അർജുനൻ അയൺമാനേക്കാൾ മികച്ചവൻ: സയൻസ് കോൺക്ലേവിൽ ചന്ദ്രബാബു നായിഡു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us