ടിഡിപിയുമായി സഖ്യം വേണ്ട; ആന്ധ്രയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ്

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ടിഡിപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. നിയമസഭയിലേക്കുള്ള 175 മണ്ഡലങ്ങളിലും ലോക്സഭയിലേക്കുള്ള 25 മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയ്ക്ക് ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ നിർണായക തീരുമാനം. എന്നാൽ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് […]

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ടിഡിപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. നിയമസഭയിലേക്കുള്ള 175 മണ്ഡലങ്ങളിലും ലോക്സഭയിലേക്കുള്ള 25 മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയ്ക്ക് ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ നിർണായക തീരുമാനം. എന്നാൽ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണയുമുണ്ടെന്നാണ് വ്യക്തമാകുന്നത്.

തെലുങ്കാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് – ടിഡിപി സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിന് 21 സീറ്റ് മാത്രമായിരുന്നു നേടാനായത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 21 സീറ്റ് കിട്ടിയപ്പോള്‍ ഇത്തവണ 19 സീറ്റിലൊതുങ്ങി. 15 സീറ്റ് നേടിയ ടിഡിപിയ്ക്ക് രണ്ട് സീറ്റിലേക്ക് ചുരുങ്ങുകയും ചെയ്തു.

അതേസമയം പാർട്ടിവിട്ട് പോയ നേതാക്കളെ തിരിച്ച് തട്ടകത്തിലെത്തിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ശ്രമങ്ങൾ തുടരുകയാണ്. സംസ്ഥാന തലത്തിൽ സഖ്യം ചേർന്നില്ലെങ്കിലും ദേശീയ തലത്തിൽ ബിജെപി-മോദി വിരുദ്ധ സഖ്യത്തിൽ ഇരു പാർട്ടികളും കൈകോർക്കുമെന്നാണ് കരുതുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Congress to contest in elections alone in ap says oommen chandy

Next Story
സിബിഐ ഡയറക്ടറെ ഇന്നറിയാം; 12 പേർ ചുരുക്കപട്ടികയിൽCBI, സിബിഐ, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,
The moderation of comments is automated and not cleared manually by malayalam.indianexpress.com