scorecardresearch

Bihar Election Results: ബിഹാറിൽ ഇന്ത്യസഖ്യത്തിൽ ഏകോപനമില്ലായിരുന്നു, സ്ഥാനാർഥി നിർണയവും പാളി: താരിഖ് അൻവർ

സ്ഥാനാർഥി നിർണയത്തിൽ രാഹുൽ ഗാന്ധി ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നും പ്രാദേശിക നേതൃമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്നും താരിഖ് അൻവർ പറഞ്ഞു

സ്ഥാനാർഥി നിർണയത്തിൽ രാഹുൽ ഗാന്ധി ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നും പ്രാദേശിക നേതൃമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്നും താരിഖ് അൻവർ പറഞ്ഞു

author-image
WebDesk
New Update
tariq anwar

താരിഖ് അൻവർ

Bihar Assembly Election 2025 Results: ബിഹാർ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് കനത്ത തിരിച്ചടിയാണെന്നും പരാജയം പഠിച്ച് തിരുത്തലുകളുമായി മുന്നോട്ട് പോകണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് താരിഖ് അൻവർ. ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിഹാറിലെ തോൽവിയിൽ ആത്മപരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

 തിരഞ്ഞെടുപ്പ് കമ്മിഷൻ മൗനം പാലിച്ചു

പതിനായിരം രൂപ വീതം സ്ത്രീ വോട്ടർമാരുടെ അക്കൗണ്ടിൽ നൽകി കൊണ്ടുള്ള നിതീഷ് സർക്കാരിന്റെ ഇടപെടൽ വനിത വോട്ടർമാരെ സ്വാധീനിച്ചു. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായാണ് സർക്കാർ ഇത് നടപ്പിലാക്കിയത്. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. 

Also Read:ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ തോൽവി; കാരണങ്ങൾ ഇവ

തിരഞ്ഞെടുപ്പിൽ വർഗീയ ധ്രൂവീകരണം സൃഷ്ടിക്കാൻ എൻഡിഎ ശ്രമിച്ചു. പ്രധാനമന്ത്രി തന്നെ തന്റെ പ്രസംഗത്തിൽ പലതവണ നുഴഞ്ഞുകയറ്റക്കാർ എന്ന് പദം പ്രയോഗിച്ചു. ഇത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചു. 

കോൺഗ്രസ്- ആർജെഡി ഏകോപനം ഉണ്ടായില്ല

മഹാസഖ്യത്തിൽ കോൺഗ്രസും ആർജെഡിയും തമ്മിൽ ശരിയായ ഏകോപനം ഉണ്ടായിരുന്നില്ലെന്ന് താരിഖ് അൻവർ ചൂണ്ടിക്കാട്ടി. ഇരുപാർട്ടികളും സംയുക്തമായ പ്രചാരണം നടത്തിയില്ല. പ്രചാരണത്തിന് ഒരു ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. പ്രചാരണത്തിലെ ഏകോപനമിലായ്മ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മുന്നണിയിലെ മറ്റ് സഖ്യകക്ഷികൾക്കിടയിലും ഏകോപനമില്ലായിരുന്നു. 

Advertisment

സ്ഥാനാർഥി നിർണയം പാളി

സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിന് ഗുരുതര പാളിച്ചകൾ ഉണ്ടായെന്നും താരിഖ് അൻവർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന് മുന്നോടിയായി കമ്മറ്റികൾ പുനസംഘടിപ്പിക്കുന്നതിൽ പാളിച്ച ഉണ്ടായി. സ്ഥാനാർഥി നിർണയത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ല.

Also Read:മോദിയുടെ ഹനുമാൻ; ബിഹാറിൽ പുത്തൻ താരോദയമായി ചിരാഗ് പാസ്വാൻ

2020-വലിയ മാർജിനലിൽ തോറ്റവർക്ക് ഇത്തവണ സീറ്റ് നൽകാൻ പാടില്ലായിരുന്നു. സംസ്ഥാനത്തിന്റെ ചുമതയുള്ള എഐസിസി പ്രതിനിധി കൃഷ്ണ അല്ലവരു, പാർലമെന്ററി പാർട്ടി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ, സംസ്ഥാനാധ്യക്ഷൻ രാജേഷ് കുമാർ തുടങ്ങിയവർ ഇതിന് ഉത്തരവാദികളാണെന്നും താരിഖ് അൻവർ പറഞ്ഞു. 

BIHAR ELE1

സ്ഥാനാർഥി നിർണയത്തിൽ രാഹുൽ ഗാന്ധി ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നും പ്രാദേശിക നേതൃമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഉണ്ടായിരുന്നതിനാൽ സ്‌ക്രീനിങ് കമ്മിറ്റി രൂപവത്കരണത്തിലും രാഹുൽ ഗാന്ധി സന്നിഹതനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

വോട്ടി ചോരി വോട്ടായോയെന്നത് പറയാനാവില്ല

വോട്ടി ചോരി വിഷയം വോട്ടർമാർ ഏറ്റെടുത്തോയെന്നത് ഇപ്പോൾ പറയാനാകില്ലെന്ന് താരിഖ് അൻവർ പറഞ്ഞു. വോട്ടർ അധികാർ യാത്രയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു. പക്ഷെ ഇത് വോട്ടായോന്ന് ഇപ്പോൾ പറയാനാകില്ല. 

ആർജെഡിയുടെ യാദവ്- മുസ്ലീം ഫോർമുല പരാജയപ്പെട്ടോയെന്ന് ചോദ്യത്തിന് എല്ലാ വിഭാഗങ്ങളെയും ഒപ്പം നിർത്താനാണ് തങ്ങൾ ശ്രമിച്ചതെന്നായിരുന്നു മറുപടി. മുകേഷ് സഹാനിയെയും ഐപി ഗുപ്തയെയും ഇന്ത്യ മുന്നണിയിൽ ഉൾപ്പെടുത്തിയത് ഇതിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രീതീയ്ക്ക് മുകളിൽ പണം 

ബിഹാറിൽ ജനപ്രീതിയ്ക്കും മുകളിൽ പണാധിപത്യം ആയിരുന്നെന്ന് താരിഖ് അൻവർ പറഞ്ഞു. തേജസ്വിയുടെ ജനപ്രീതി സംബന്ധിച്ചുള്ള ചോദ്യത്തിനാണ് താരിഖ് അൻവറിന്റെ മറുപടി. ബിഹാറിൽ എൻഡിഎ വ്യാപകമായി പണം ഒഴുക്കി. പണത്തിന് എല്ലാവരിലും സ്വാധീനമുണ്ട്. പണം വേണ്ടെന്ന് ആരും പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read:ചലനം സൃഷ്ടിക്കാതെ പ്രശാന്ത് കിഷോർ; ജൻ സുരാജിൻറ പ്രതീക്ഷകൾക്ക് മങ്ങൽ

തിരഞ്ഞെടുപ്പിന് മുമ്പ് വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് വോട്ടർമാരുടെ അക്കൗണ്ടിലേക്ക് പണം നൽകുന്നത് നിർത്താലാക്കണം. ഇത് വോട്ടിന് പണം നൽകുന്ന പ്രവണതയ്ക്ക് തുല്യമാണ്. തിരഞ്ഞെടുപ്പിന് ആറ് മാസം ശേഷിക്കെ ഇത്തരം കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുന്നത് നിർത്തലാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം. 

കോൺഗ്രസിൽ പുനപരിശോധന വേണം

തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനുള്ളിൽ പുനഃപരിശോധന ആവശ്യമാണ്. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരു ലൈനിൽ മാത്രം പ്രവർത്തിക്കാൻ കഴിയില്ല. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള പ്രചാരണങ്ങൾ ശക്തമാക്കണമെന്നും താരിഖ് അൻവർ വ്യക്തമാക്കി.

Read More: ബിഹാറിൽ ഏകപക്ഷീയ വിജയവുമായി എൻഡിഎ; ചിത്രത്തിൽ ഇല്ലാതെ ഇന്ത്യ സഖ്യം

Assembly Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: