/indian-express-malayalam/media/media_files/uploads/2017/04/biriyanichicken-biryani_759_thinkstockphotos-516417882.jpg)
authentic indian chicken biryani with onion raita
മു​സാ​ഫ​ർ​ന​ഗ​ർ: തിര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ബി​രി​യാ​ണി​ക്കു​ വേ​ണ്ടി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. നി​ര​വ​ധി​ പേ​ർ​ക്ക് പ​രുക്കേ​റ്റു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജ്നോ​ർ മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ന​സി​മു​ദ്ദീ​ൻ സി​ദ്ദി​ഖി​യു​ടെ തിര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യു​ള്ള യോ​ഗ​ത്തി​ലാ​ണ് സം​ഭ​വം. മുന്‍ എംഎല്‍എ മൗലാന ജമീലിന്റെ വീട്ടിലാണ് യോഗം ചേര്‍ന്നത്.
യോ​ഗ​ത്തി​നു​ശേ​ഷം ബി​രിയാ​ണി വി​ത​ര​ണം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക്ക​യ​റു​ക​യും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക​യു​മാ​യി​രു​ന്നു. പൊലീസ് സ്ഥലത്തെത്തി പലരേയും പിടിച്ചുമാറ്റി. സംഭവത്തില്‍ പൊലീസ് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 34 പേര്‍ക്കെതിരെ കേസെടുത്തു.
തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിനും കേസെടുത്തിട്ടുണ്ട്. കേസെടുത്തവരില്‍ 9 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രദേശത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കി. ഏപ്രില്‍ 11നാണ് മുസാഫര്‍നഗറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us