ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടകയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. നാല് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലില്‍ ശിവകുമാറില്‍ നിന്ന് ലഭിച്ച മറുപടികള്‍ തൃപ്തികരമല്ലെന്ന് എന്‍ഫോഴ്സ്മെന്റ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Congress leader DK Shivakumar arrested by Enforcement Directorate (ED) under Prevention of Money Laundering Act (PMLA). pic.twitter.com/aYzYAmhGcQ
— ANI (@ANI) September 3, 2019
ശിവകുമാറിന്റെ വസതികളില്‍ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 8.59 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം വ്യക്തമാവുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. ശനിയാഴ്ചയാണ് ശിവകുമാറിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു ഇഡി സമൻസ് അയച്ചത്.
2017ൽ രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുജറാത്തിൽ നിന്നുള്ള 47 കോൺഗ്രസ് എംഎൽഎമാരെ ബിഡദിയിലെ ഈഗിൾട്ടൻ റിസോർട്ടിൽ ശിവകുമാറിന്റെ നേതൃത്വത്തിൽ താമസിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ആദായനികുതി വകുപ്പ് റെയ്ഡുകൾക്ക് തുടക്കമിട്ടത്. ഡൽഹി സഫ്ദർജങ് റോഡിലെ ഫ്ലാറ്റിൽ നിന്ന് 8.50 കോടി രൂപയുടെ ഹവാലപ്പണം പിടികൂടിയതാണ് ശിവകുമാറിനെതിരായ നീക്കങ്ങളുടെ കാരണം.
Delhi: Supporters of Congress leader DK Shivakumar gather outside the Enforcement Directorate (ED) office. He has been arrested by the agency, under Prevention of Money Laundering Act (PMLA). pic.twitter.com/78k8ZyhrqH
— ANI (@ANI) September 3, 2019
അതേസമയം, അറസ്റ്റ് ചെയ്യുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തടിച്ചുകൂടി. ശിവകുമാറിനെ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് പ്രവർത്തകർ ഭീഷണി മുഴക്കി. എന്നാൽ, പ്രതിഷേധങ്ങൾ വകവയ്ക്കാതെ പൊലീസ് ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാല് ദിവസത്തെ ചോദ്യം ചെയ്യലിൽ ഏതാനും രേഖകളും ഇഡി പരിശോധിച്ചിരുന്നു.
ബിജെപി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് ഡി.കെ.ശിവകുമാർ പ്രതികരിച്ചു. താൻ തിരിച്ചുവരുമെന്നും അദ്ദേഹം പറയുകയുണ്ടായി. മെഡിക്കൽ പരിശോധനകൾക്കായി ശിവകുമാറിനെ ഇപ്പോൾ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്.
I appeal to my party cadre, supporters and well-wishers to not be disheartened as I have done nothing illegal.
I have full faith in God & in our country’s Judiciary and am very confident that I will emerge victorious both legally and politically against this vendetta politics.
— DK Shivakumar (@DKShivakumar) September 3, 2019
ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും നിയമപോരാട്ടത്തിൽ വിജയിക്കുമെന്നും അറസ്റ്റിനു പിന്നാലെ ഡി.കെ.ശിവകുമാർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook