കോൺഗ്രസ് വക്താവ് രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഹിന്ദി ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ പ്രൈം ടൈം ചർച്ചകളിൽ ജനപ്രീതിയാർജ്ജിച്ച നേതാവായിരുന്നു രാജീവ് ത്യാഗി.

ത്യാഗിയുടെ നിര്യാണത്തിൽ കോൺഗ്രസ് പാർട്ടി അനുശോചനം രേഖപ്പെടുത്തി. “ശ്രീ രാജീവ് ത്യാഗിയുടെ നിര്യാണത്തിൽ ഞങ്ങൾ ദുഃഖിതരാണ്. അടിയുറച്ച കോൺഗ്രസുകാരനും യഥാർത്ഥ ദേശസ്‌നേഹിയുമാണ് അദ്ദേഹം. ദുഃഖകരമായ ഈ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഉണ്ട്,” കോൺഗ്രസ് പാർട്ടി ട്വീറ്റ് ചെയ്തു.

Read More National News: ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ്

ടെലിവിഷൻ സംവാദങ്ങളിൽ നിരവധി തവണ പ്രത്യക്ഷപ്പെട്ട കോൺഗ്രസ് വക്താവാണ് ത്യാഗി. ത്യാഗിയെ “നിർഭയനായ ഒരു പാർട്ടിക്കാരൻ” എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.

ത്യാഗിയുടെ മരണം നികത്താനാവാത്ത നഷ്ടമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

“ഐ‌എൻ‌സി വക്താവ് രാജീവ് ത്യാഗിയുടെ നിര്യാണം എനിക്ക് വ്യക്തിപരമായ നഷ്ടമാണ്. ഇത് ഞങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്,” പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

Read More National News: പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; പ്രാർത്ഥനയോടെ മകൾ

ത്യാഗി പ്രത്യയശാസ്ത്രപരമായി നയിക്കപ്പെടുന്ന ഒരു വ്യക്തിയാണെന്നും കുടുംബത്തിന് അനുശോചനം അറിയിച്ചതായും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

“എൻറെ പ്രിയ സുഹൃത്തും സഹപ്രവർത്തകനായ രാജീവ് ത്യാഗിയുടെ പെട്ടെന്നുള്ള നിര്യാണ വാർത്ത കേട്ടപ്പോൾ നടുങ്ങി!! എനിക്ക് ഒരു കുടുംബാംഗത്തെ, ഒരു സുഹൃത്തിനെ, ഒരു നല്ല മനുഷ്യനെ നഷ്ടപ്പെട്ടു – അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാനുള്ള പ്രായമായിരുന്നില്ല ഇത് !!!! ” കോൺഗ്രസ് വക്താവ് ജയ്‌വീർ ഷെർഗിൾ ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook