scorecardresearch

Latest News

Jayanagar By-Election Results 2018: കർണാടക ജയനഗർ അസംബ്ലി സീറ്റിൽ ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്

Jayanagar By Election Results 2018, Karnataka Jayanagar bypoll Election Result 2018: ഈ മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിച്ച ജെഡിഎസ്, സൗമ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു

Jayanagar election, Sowmy Reddy, Congress, Jayanagar election results, BJP, B N Prahlad, Karnataka Assembly Elections 2018, Indian Express

Jayanagar By Election Results 2018, Karnataka Jayanagar bypoll Election Result 2018: ബെംഗളൂരു: തിരഞ്ഞെടുപ്പ് മാറ്റിവച്ച കർണാടകയിലെ ജയനഗർ അസംബ്ലി മണ്ഡലത്തിൽ ബിജെപിയ്‌ക്ക് പരാജയം. ബിജെപിയുടെ സിറ്റിങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്‌ഡി ശക്തമായ മൽസരമാണ് കാഴ്‌ചവച്ചത്. ഇവിടെ 2800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ വിജയം. ഇതോടെ കോൺഗ്രസിന്റെ സീറ്റ് നില 79 ആയി.

ബെംഗളൂരുവിലെ 28 അസംബ്ലി സീറ്റുകളിൽ 15 ലും വിജയിച്ച കോൺഗ്രസ് ഇപ്പോൾ ഈ മേഖലയിലും ലീഡ് നേടി. കർണാടകത്തിൽ സഖ്യതീരുമാനം പുറത്തുവന്നതിന് പിന്നാലെ ജനതാദൾ ഈ മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിച്ചിരുന്നു. കോൺഗ്രസിന്റെ സൗമ്യ റെഡ്‌ഡിക്ക് ജെഡിഎസ് പിന്തുണയും പ്രഖ്യാപിച്ചു.

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മൽസരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം കോൺഗ്രസും ജനതാദൾ എസും ഒരുമിച്ച് മൽസരിച്ച ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. 19 സ്ഥാനാർത്ഥികൾ കൊമ്പുകോർത്ത മണ്ഡലത്തിൽ 55 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

നേരത്തേ കർണാടകത്തിൽ 222 സീറ്റിലെ ഫലം പുറത്തുവന്നപ്പോൾ ബിജെപി 104 സീറ്റാണ് വിജയിച്ചത്. കോൺഗ്രസ് 78 സീറ്റിലും ജെഡിഎസ് 37 സീറ്റിലും വിജയിച്ചു. ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം വിട്ടുകൊടുത്ത് കോൺഗ്രസ് ഭരണം പിടിക്കുകയായിരുന്നു. ഇപ്പോൾ കോൺഗ്രസിന് 80 അംഗങ്ങളായതോടെ 13 അംഗങ്ങളുടെ മേൽക്കോയ്‌മയാണ് ബിജെപിക്കെതിരെ കോൺഗ്രസ് ജെഡിഎസ് സഖ്യത്തിനുളളത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congress sowmya reddy wrests jayanagar assembly seat from bjp takes party tally in bengaluru to

Best of Express