ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, രാഹുൽ ഗാന്ധി മത്സരിക്കില്ലെന്ന് ആദ്യമായി സൂചന നൽകി കോൺഗ്രസ്. നേതൃത്വം ആവശ്യപ്പെട്ടാൽ പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഹെലോട്ട് പറഞ്ഞു. മുഖ്യമന്ത്രിയായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ലോക്സഭാ എംപി ശശി തരൂർ തുടങ്ങി. എഐസിസി ആസ്ഥാനത്തെ കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ തരൂർ നാമനിർദേശ പത്രിക സമർപ്പിക്കലും പ്രചാരണവും ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ചട്ടങ്ങളും നടപടിക്രമങ്ങളും ചർച്ച ചെയ്തു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന 9,000 പിസിസി പ്രതിനിധികളുടെ വോട്ടർ പട്ടികയും അദ്ദേഹം പരിശോധിച്ചു.
അതിനിടെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിങ്ങും മത്സരിക്കുമെന്ന സൂചന നൽകി. ഗെലോട്ടും തരൂരും മത്സര രംഗത്ത് വരുമ്പോൾ ആർക്കാണ് മുൻഗണനയെന്ന് എൻഡിടിവി 24×7 ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ് ഇതാണ്: “നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കഴിയട്ടെ… അപ്പോൾ അറിയാം ആർക്കാണെന്ന്… എന്തുകൊണ്ടാണ് എന്നെ പുറത്തു നിർത്താൻ ആഗ്രഹിക്കുന്നത്?”.
രാഹുൽ ഇല്ലെങ്കിൽ മാത്രമേ താൻ മത്സരരംഗത്തിറങ്ങുമെന്ന് ഗെഹ്‌ലോട്ട് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്നാൽ മുൻ കോൺഗ്രസ് അധ്യക്ഷനായ രാഹുലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പദ്ധതിയില്ലെന്ന് പാർട്ടി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിവസമായ വെള്ളിയാഴ്ച രാഹുൽ ഡൽഹിയിലേക്ക് വന്നേക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അമ്മയെ കാണാനാണ് രാഹുൽ ഡൽഹിയിലേക്ക് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
”ചാലക്കുടിയിൽ (വ്യാഴാഴ്ച രാത്രി അവിടെയാണ് യാത്ര അവസാനിക്കുക) ആയിരിക്കും രാഹുൽ വിശ്രമിക്കുക. ഡൽഹിയിലേക്ക് രാഹുൽ വരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ അമ്മയെ കാണാനാണ്. കഴിഞ്ഞ മൂന്നു ആഴ്ചയായി അദ്ദേഹം അമ്മയെ കണ്ടിട്ടില്ല. നാമനിർദേശ പത്രിക സമർപ്പിക്കാനല്ല വരുന്നത്,” വെള്ളിയാഴ്ച രാഹുൽ ഡൽഹിയിൽ എത്തുമോയെന്ന ചോദ്യത്തിന് രമേശ് മറുപടി പറഞ്ഞു.
23 ന് രാത്രിയിൽ തിരിച്ചെത്തും. 24-ാം തീയതി രാവിലെ ജോഡോ യാത്ര പുനരാരംഭിക്കും. സൂം വഴി നോമിനേഷൻ ഫയൽ ചെയ്യാനും കഴിയില്ല. ഡൽഹിയിൽ നേരിട്ടെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. 24 നും ഒക്ടോബർ 1 നും ഇടയിൽ ഗാന്ധി ഡൽഹിയിലേക്ക് പോകാൻ രാഹുലിന് പദ്ധതിയൊന്നുമില്ല,” അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഗെലോട്ടും സോണിയയും തമ്മിലുള്ള കൂടിക്കാഴ്ച ഏതാണ്ട് രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. എഐസിസി ജനറൽ സെക്രട്ടറി (സംഘടന) കെ.സി.വേണുഗോപാൽ, എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കും സോണിയയെ കണ്ടു.
ഗെഹ്‌ലോട്ട് മത്സരിക്കാത്ത സാഹചര്യത്തിൽ വാസ്‌നിക്കിനെ ‘പ്ലാൻ ബി’ സ്ഥാനാർത്ഥിയാക്കുമെന്ന് ചർച്ച നടക്കുന്ന സാഹചര്യത്തിൽ സോണിയയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്. ഗെലോട്ടിന്റെ അടുത്തയാളാണ് വാസ്നിക്. ഗെലോട്ട് മത്സരിച്ച് വിജയിച്ചാൽ വാസ്‌നിക്കിനെ ജനറൽ സെക്രട്ടറിയായി (സംഘടന) നിയമിച്ചേക്കുമെന്നും പാർട്ടി വൃത്തങ്ങളിൽ സംസാരമുണ്ട്.
2000 ലാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അവസാനമായി നടന്നത്. അന്ന് ജിതേന്ദ്ര പ്രസാദും സോണിയ ഗാന്ധിയും തമ്മിലായിരുന്നു മത്സരം.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചാൽ ഗെലോട്ട് മുഖ്യമന്ത്രിയായി തുടരുമോയെന്നതാണ് ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം. അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരാൻ കഴിയില്ലെന്ന് ഉദയ്പൂർ ചിന്തൻ ശിവറിൽ പാർട്ടി സ്വീകരിച്ച ‘ഒരാൾ, ഒരു പോസ്റ്റ്’ എന്ന തത്വത്തെ അടിസ്ഥാനമാക്കി പല നേതാക്കളും ഉന്നയിച്ചു. മുഴുവൻ സമയ പ്രസിഡന്റായിരുന്നു തങ്ങളുടെ ആവശ്യമെന്ന് ജി-23 നേതാക്കൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
രാഹുൽ ഗാന്ധിയെ കാണാൻ ഗെലോട്ട് മുംബൈയിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും വ്യാഴാഴ്ച പോകാനാണ് സാധ്യത. ഗെഹ്‌ലോട്ട് ഷിർദിയിൽ പ്രാർത്ഥന നടത്താനാണ് സാധ്യത. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ, കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കാൻ വീണ്ടും അദ്ദേഹത്തോട് അഭ്യർത്ഥിക്കുമെന്ന് ഗെലോട്ട് പറഞ്ഞു. അതിനുശേഷമായിരിക്കും മത്സരിക്കുമോയെന്ന കാര്യത്തിൽ താൻ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.