ലഖിംപുർ സംഘർഷം: കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്

Photo: Screen Grab

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്.

കാൽനടയായി നടന്ന് പോകുന്ന കർഷകർക്കിടയിലേക്ക് പിന്നിൽ നിന്നെത്തിയ വാഹനം ഇടിച്ചു കയറുന്നതാണ് ദൃശ്യങ്ങളിൽ. വാഹനമിടിച്ചു കർഷകർ തെറിച്ചു വീഴുന്നതും ചിലർ പ്രാണരക്ഷാർത്ഥം ഓടിമാറുന്നതും പിന്നാലെ മറ്റൊരു വാഹനവും നിർത്താതെ കടന്നു പോകുന്നതും വീഡിയോയിൽ കാണാം.

“ലഖിംപൂർ ഖേരിയിൽ നിന്നുള്ള അസ്വസ്ഥപ്പെടുത്തുന്ന ദൃശ്യങ്ങൾ. മോദി സർക്കാരിന്റെ മൗനം അവരെ പങ്കാളികളാകുന്നു” എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല.

Also Read: ലഖിംപുർ: യുപി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ കക്ഷികൾ; പൊലീസ് കസ്റ്റഡിയിൽ നിരാഹാരമിരുന്ന് പ്രിയങ്ക ഗാന്ധി

ഞായറാഴ്ച, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടേത് ഉള്‍പ്പെടെ മൂന്ന് എസ്‌യുവികൾ അടങ്ങിയ വാഹനവ്യൂഹം പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേരാണു സംഭവത്തിൽ കൊല്ലപ്പെട്ടത്. മന്ത്രിയുടെ മകൻ ആശിഷ് മിശ്രയാണ് ഒരു വാഹനം ഓടിച്ചതെന്നാണ് വിവരം. സംഭവത്തിൽ അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെയും മറ്റു 13 പേർക്കെതിരെയും തികോണിയ പൊലീസ് സ്റ്റേഷനില്‍ കൊലപാതകം, കലാപം തുടങ്ങി വിവിധ കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Congress shares video showing jeep running over farmers in lakhimpur

Next Story
ഉത്തരവാദിത്തത്തോടെയുള്ള യാത്രാ രീതി വേണം; വലിയ കൂടിച്ചേരലുകൾ കോവിഡ് മൂന്നാം തരംഗ സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർCovid third wave, Covid India third wave, Covid third wave latest news, Covid third wave news, Covid third wave in world, India third wave, india coronavirus third wave, india coronavirus news, Indian Express, Indian Express new, കോവിഡ്, കോവിഡ് മൂന്നാം തരംഗം, Malayalam News, Malayalam Latest News, News in Malayalam, Ltest News in Malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X