scorecardresearch

അജിതിന് ഓഫര്‍ മുഖ്യമന്ത്രി സ്ഥാനം, പകരം ശരദ് പവാറിനെ ബിജെപിയിലെത്തിക്കണം; കോണ്‍ഗ്രസ് വാദം തള്ളി സുപ്രിയ

ശരദ് പവാറും അജിത് പവാറും തമ്മിലുള്ള തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം

ശരദ് പവാറും അജിത് പവാറും തമ്മിലുള്ള തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം

author-image
WebDesk
New Update
Sharad Pawar | News | Maharashtra

ശരദ് പവാർ

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ ശരദ് പവാറിനേയും ഒപ്പം കൂട്ടണമെന്ന് അജിത് പവാറിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസ്ഥ വച്ചെന്നുള്ള കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തീവാറിന്റെ അവകാശവാദത്തിനോട് പ്രതികരിച്ച് എന്‍സിപി നേതാവ് സുപ്രിയ സുലെ. തനിക്ക് ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിവില്ലെന്നും ബിജെപിയില്‍ നിന്ന് ഓഫറുകള്‍ ലഭിച്ചിട്ടില്ലെന്നും സുപ്രിയ വ്യക്തമാക്കി. ശിവസേന (യുബിടി) പക്ഷവും വാര്‍ത്തകള്‍ നിഷേധിച്ചു.

Advertisment

പ്രധാനമന്ത്രി മുന്നോട്ട് വച്ച വ്യവസ്ഥ നടപ്പാക്കുന്നതിനായാണ് അജിത് പവാര്‍ തുടര്‍ച്ചയായി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും വിജയ് വ്യക്തമാക്കിയിരുന്നു.

"എനിക്ക് ഇക്കാര്യത്തെക്കുറിച്ച് അറിവില്ല. എന്റെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളുമായി ഞാന്‍ തിരക്കിലാണ്. പവാര്‍ സാഹബ് റിപ്പോര്‍ട്ടുകളോട് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. ഇത്തരം അവകാശവാദങ്ങളെ എങ്ങനെ നേരിടണമെന്ന് അദ്ദേഹത്തിനറിയാം," സുപ്രിയ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ശരദ് പവാറിനെ പാളയത്തിലെത്തിക്കാനുള്ള ബിജെപി നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് എന്റെ നേതാവിന്റെ പ്രതികരണമാണ് എന്റേയും എന്നായിരുന്നു സുപ്രിയ പറഞ്ഞത്. ബിജെപി ഒരു ഓഫര്‍ മുന്നോട്ട് വച്ചാല്‍ എങ്ങനെ പ്രതികരിക്കുമെന്നുള്ള ചോദ്യത്തിന് “ഞാൻ സാങ്കൽപ്പിക ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ല. ഞാൻ യഥാർത്ഥ ലോകത്താണ് ജീവിക്കുന്നത്,” എന്നായിരുന്നനു മറുപടി.

Advertisment

എന്നാല്‍ വിജയിയുടെ വാദങ്ങളെ അജിത് പവാര്‍ പക്ഷത്തെ നേതാവായ സുനില്‍ താക്കറയും തള്ളി. "രണ്ട് നേതാക്കള്‍ തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. അത് അവരുടെ കുടുംബകാര്യമാണ്. ഞങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ അവരൊ ഞങ്ങളൊ ഒരു വ്യവസ്ഥയും മുന്നോട്ട് വച്ചിരുന്നില്ല. രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും വികസനത്തിന് വേണ്ടിയാണ് ഞങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്," സുനില്‍ വ്യക്തമാക്കി.

Ncp Congress Maharashtra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: