/indian-express-malayalam/media/media_files/uploads/2023/06/pm-modi.jpg)
'ജനസംഖ്യക്ക് ആനുപാതികമായി അവകാശങ്ങള്‍ നല്‍കാനാകുമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം'
ജഗ്ദല്‍പുര്‍: രാജ്യത്ത് ജനസംഖ്യക്ക് ആനുപാതികമായി അവകാശങ്ങള്‍ നല്‍കാനാകുമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീങ്ങളുടെ അവകാശങ്ങള്‍ കുറയ്ക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാര്‍ ജാതി സര്‍വേ റിപ്പോര്‍ട്ട് കൊണ്ടുവന്നതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.
സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 63 ശതമാനം ഒബിസികളും ഇബിസികളും ആണെന്ന് വെളിപ്പെടുത്തുന്നതായിയിരുന്നു സര്‍വേ. ജനങ്ങള്‍ക്ക് അവരുടെ ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള അവകാശങ്ങള്‍ നല്‍കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബീഹാര്‍ ജാതി സര്‍വേയെ പ്രകീര്‍ത്തിച്ച് പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയുടെ ആസ്ഥാനമായ ജഗദല്‍പൂരില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) 'പരിവര്‍ത്തന്‍ മഹാസങ്കല്‍പ്' റാലിയെ അഭിസംബോധന ചെയ്യവെ
കോണ്‍ഗ്രസ് മറ്റേതെങ്കിലും രാജ്യവുമായി രഹസ്യ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നുവെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസിനെ നയിക്കുന്നത് നേതാക്കളല്ലെന്നും ദേശവിരുദ്ധ ശക്തികളുമായി അവിഹിതബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന തിരശ്ശീലയ്ക്ക് പിന്നിലെ ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യ അവകാശങ്ങള്‍ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു, എന്നാല്‍ മോദിയെ സംബന്ധിച്ചിടത്തോളം പാവപ്പെട്ടവരാണ് രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യ വിഭവങ്ങളുടെ മേല്‍ അവര്‍ക്ക് ആദ്യ അവകാശവും ഉള്ളത്. പാവപ്പെട്ടവരുടെ ക്ഷേമമാണ് എന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
''മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്താണ് ചിന്തിക്കുന്നത്? രാജ്യത്തെ വിഭവങ്ങളുടെ മേല്‍ ആദ്യ അവകാശം ന്യൂനപക്ഷങ്ങള്‍ക്കാണെന്നും മുസ്ലീങ്ങള്‍ക്കാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. എന്നാല്‍, അവകാശങ്ങളുടെ വിഹിതം ആര്‍ക്കെന്ന് ജനസംഖ്യ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മുസ്ലീങ്ങളുടെ അവകാശങ്ങള്‍ കുറയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും മോദി ചോദിച്ചു.
ആരുടെ ജനസംഖ്യയാണ് കൂടുതല്‍, ജനസംഖ്യ അനുസരിച്ച് അവകാശങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ''ഹിന്ദുക്കള്‍ എല്ലാ അവകാശങ്ങളും എടുക്കണോ? ജനസംഖ്യാനുപാതികമായി അവകാശം നല്‍കുമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമുണ്ടോ? മോദി ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.