ന്യൂഡല്‍ഹി : തങ്ങളെ കേംബ്രിഡ്ജ് അനലിറ്റിക സമീപിച്ചിരുന്നു എന്ന് കോണ്‍ഗ്രസിന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ-ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേധാവി ദിവ്യാ സപന്ദനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇമെയില്‍ വഴിയും ഫോണ്‍ വഴിയും വ്യക്തികള്‍ വഴിയുമൊക്കെയായ് കേംബ്രിഡ്‌ജ് അനലിറ്റിക കോണ്‍ഗ്രസുമായ് ബന്ധപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞ ദിവ്യാ സ്പന്ദന തങ്ങളത് നിഷേധിക്കുകയായിരുന്നു എന്നും അറിയിച്ചു. ദ് വീക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കോണ്‍ഗ്രസ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേധാവിയുടെ വെളിപ്പെടുത്തല്‍.
“അവര്‍ ഞങ്ങളെ സമീപിച്ചു എന്നതല്ല വിഷയം. ഞങ്ങള്‍ അവരുമായ് ബന്ധപ്പെട്ടിട്ടുണ്ടോ അവരുടെ സേവനം സ്വീകരിച്ചിട്ടുണ്ടോ എന്നതാണ് വിഷയം.” ദിവ്യ സ്പന്ദന വിശദീകരിച്ചു.
Exclusive: Congress @divyaspandana confirms Cambridge Analytica DID approach them; there were emails & a proposal for 2019 elections but says party turned them down. “They were client- hunting like agencies do. We said No”. Preview of my interview for @themojo_in & @TheWeekLive pic.twitter.com/b9At34NBm4
— barkha dutt (@BDUTT) March 28, 2018
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ബര്‍ക്കാ ദതിനോടായിരുന്നു ദിവ്യാ സ്പന്ദനയുടെ വെളിപ്പെടുത്തല്‍. ഡൊണാള്‍ഡ് ട്രംപിന്റെ വിജയിക്കുന്നത്തില്‍ വരെ പങ്കുവഹിച്ച ഒരു സ്ഥാപനത്തെ കോണ്‍ഗ്രസ് നിഷേധിച്ചത് എന്തിനാരുന്നു എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് വിശ്വസിക്കുന്നത് സത്യാന്ധമായ രാഷ്ട്രീയത്തിലാണ് എന്നായി ദിവ്യയുടെ മറുപടി.
സൈക്കോ അനാലിസിസ് നടത്തിയും തിരഞ്ഞെടുപ്പ് അട്ടിമറിച്ചും ആളുകളെ കബളിപ്പിച്ചും തിരഞ്ഞെടുപ്പില്‍ വിജയം നേടുക എന്നത് കോണ്‍ഗ്രസിന്റെ രീതിയല്ല എന്ന് പറഞ്ഞ ദിവ്യാ സ്പന്ദന. ആശയപരമായ് യോജിപ്പില്ലാത്ത അങ്ങനെയൊരു കമ്പനിയുമായ് ബന്ധപ്പെടാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ല എന്നും കൂട്ടിച്ചേര്‍ത്തു.
ബര്‍ക്കാ ദത്ത് ആണ് ട്വിറ്ററിലൂടെ ഈ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.