scorecardresearch

Latest News

പഞ്ചാബ് തിരഞ്ഞെടുപ്പ്: മുഖ്യമന്ത്രി ചന്നി രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടും

തന്റെ സിറ്റിങ് സീറ്റായ ചാംകൗർ സാഹിബ് മണ്ഡലത്തിന് പുറമെ സംവരണ മണ്ഡലമായ ബദൗറിൽ നിന്നും ചന്നി മത്സരിക്കും

Charanjit Singh Channi, Charanjit Singh Channi Punjab CM, Channi Punjab CM, Next Punjab CM, Amarinder resignation, Punjab Congress crisis Live, Punjab CM resignation, Punjab Congress live, Amarinder Singh resignation, Amarinder Singh resignation live updates, Punjab Congress resignation live updates, indian express, ചരൺജിത് സിങ് ചാന്നി, പഞ്ചാബ്, പഞ്ചാബ് മുഖ്യമന്ത്രി, മുഖ്യമന്ത്രി, malayalam news, malayalam latest news, news in malayalam, latest news in malayalam, ie malayalam

പഞ്ചാബ് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി കോൺഗ്രസ് സ്ഥാനാർത്ഥിയായി രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടും. തന്റെ സിറ്റിങ് സീറ്റായ ചാംകൗർ സാഹിബ് മണ്ഡലത്തിന് പുറമെ സംവരണ മണ്ഡലമായ ബദൗറിൽ നിന്നും ചന്നി മത്സരിക്കും.

ഞായറാഴ്ച പുറത്തിറക്കിയ എട്ട് സ്ഥാനാർത്ഥികളുടെ മൂന്നാമത്തെ പട്ടികയിൽ, മുതിർന്ന നേതാവ് ലാൽ സിങ്ങിനെ പാർട്ടി പരിഗണിച്ചിരുന്ന പട്യാല അർബനിൽ നിന്ന് മാറ്റി. പകരം മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ നേരിടാൻ മുൻ മേയർ വിഷ്ണു ശർമ്മയെ ആ മണ്ഡലത്തിലേക്ക് കോൺഗ്രസ് ഇറക്കും.

ഏറ്റവും പുതിയ പട്ടികയിൽ നിന്ന് എംഎൽഎമാരായ തർസെം ഡിസി (അട്ടാരി), അംഗദ് സിങ് (നവൻഷഹർ) എന്നിവരെ പാർട്ടി ഒഴിവാക്കി. ജലാലാബാദിൽ നിന്നുള്ള എംഎൽഎയായ രമീന്ദർ ഔല മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദലിനെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിന്നു. ജലാലാബാദിൽ പകരം മുൻ എംപി മോഹൻ സിങ് ഫാലിയൻവാല സ്ഥാനാർത്ഥിയാവും.

Also Read: പടിഞ്ഞാറൻ യുപിയിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് നേർക്ക് കരിങ്കൊടിയും ചളി വാരി എറിയലും വ്യാപകം; പൊലീസ് കേസ്

മുൻ കേന്ദ്രമന്ത്രി പവൻ ബൻസാലിൻ്റെ മകൻ മനീഷ് ബൻസലിനെയാണ് പാർട്ടി ബർണാലയിൽ നിന്ന് മത്സരിപ്പിക്കുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ പിന്തുണയുണ്ടായിട്ടും മുൻ എംഎൽഎ കേവൽ സിംഗ് ധില്ലന് ടിക്കറ്റ് ലഭിച്ചില്ല.

രണ്ട് സീറ്റീൽ ചന്നിയെ മത്സരിപ്പിക്കുന്നതിലൂടെ, സംഗ്രൂർ, ബർണാല ജില്ലകളിലെ ദളിത് വോട്ടുകൾ ഏകീകരിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

രണ്ട് സീറ്റുകളിൽ നിന്ന് ചന്നിയെ മത്സരിപ്പിക്കുന്നതിലൂടെ, പാർട്ടിയുടെ ഏറ്റവും ശക്തനായ നേതാവാണ് അദ്ദേഹം എന്ന സൂചന നൽകാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. സിദ്ദുവും രണ്ട് സീറ്റുകളിൽ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടെങ്കിലും പദ്ധതി യാഥാർത്ഥ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congress punjab cm channi mlas third list