/indian-express-malayalam/media/media_files/uploads/2019/04/chathurvedi.jpg)
ന്യൂഡല്‍ഹി: അമേഠിയില്‍ നിന്നുമുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായി സ്മൃതി ഇറാനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വീണ്ടും ചര്‍ച്ചയാവുകയാണ്. താന്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് സ്മൃതി സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതിന് പിന്നാലെ സ്മൃതി ഇറാനിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദി.
നടിയായിരുന്ന സ്മൃതി ഇറാനി മുമ്പ് അഭിനയിച്ചിരുന്ന സീരിയലിന്റെ പേരും പാട്ടും ഉപയോഗിച്ചായിരുന്നു മന്ത്രിയെ പരിഹസിച്ചത്. 'ക്യൂം കി സാസ് ബി കബി ബഹൂ ദി' എന്ന സ്മൃതി ഇറാനി അഭിനയിച്ച സീരിയലിന്റെ പേര് ചെറുതായൊന്ന് മാറ്റുകയും അതിന്റെ ടൈറ്റില്‍ ഗാനം മാറ്റിയുമാണ് പ്രിയങ്ക പരിഹസിച്ചത്.
#WATCH Congress' Priyanka Chaturdevi: A new serial is going to come, 'Kyunki Mantri Bhi Kabhi Graduate Thi'; Its opening line will be 'Qualifications ke bhi roop badalte hain, naye-naye sanche mein dhalte hain, ek degree aati hai, ek degree jaati hai, bante affidavit naye hain. pic.twitter.com/o8My3RX9JR
— ANI (@ANI) April 12, 2019
''ഒരു പുതിയ സീരിയല്‍ വരുന്നുണ്ട്. ഒരിക്കല്‍ മന്ത്രിയും ബിരുദധാരിയായിരുന്നു എന്നാണ് പേര്''. എന്നായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ പരിഹാസം. പിന്നാലെ സീരിയലിലെ പാട്ടിന്റെ ഈണത്തില്‍ സ്മൃതി ഇറാനിയെ പരിഹസിക്കുന്ന തരത്തിലുള്ള ഗാനം ആലപിക്കുകയും ചെയ്തു കോണ്‍ഗ്രസ് വക്താവ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി താന്‍ ബിരുദധാരിയായിരുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. കൊമേഴ്‌സില്‍ ബിരുദമുണ്ടെന്നായിരുന്നു അവകാശവാദം. ഇത് തന്നെയാണ് സ്മൃതി ഇപ്പോള്‍ തിരുത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us