അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും ജനങ്ങളെ അഭിനന്ദിക്കാനുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തി. കേശോഡ് വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹം സോംനാഥ് ക്ഷേത്രം സന്ദര്‍ശിച്ചു.

ജയിച്ചതും തോറ്റതുമായ എംഎല്‍എമാരെ അദ്ദേഹം സന്ദര്‍ശിക്കും. ഗുജറാത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചെന്ന വിലയിരുത്തലില്‍ അദ്ദേഹം ജനങ്ങളെ അഭിനന്ദിക്കും. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയാതെ വന്നതിന്റെ കാരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

ഗുജറാത്തില്‍ കഴിഞ്ഞ 22 വര്‍ഷമായി ഭരണം നിലനിര്‍ത്തിയ ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് സാധിച്ചോ എന്നായിരിക്കും പ്രധാനമായും യോഗം വിലയിരുത്തുക. മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ പുതിയ എംഎല്‍എമാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വ്യത്യസ്ത യോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. തിരഞ്ഞെടുപ്പില്‍ സംഭവിച്ച വീഴ്ചകളും നേട്ടങ്ങളും യോഗം വിശദമായി വിലയിരുത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ