scorecardresearch

പ്രതിപക്ഷ സഖ്യത്തിന്റെ അവിശ്വാസ പ്രമേയത്തിന് സ്പീക്കറുടെ അനുമതി

പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കുള്ള തീയതിയും സമയവും തീരുമാനിക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള സഭയെ അറിയിച്ചു

പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കുള്ള തീയതിയും സമയവും തീരുമാനിക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള സഭയെ അറിയിച്ചു

author-image
WebDesk
New Update
Loksabha | Parliament

ലോക്സഭ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ സഖ്യം നൽകിയ അവിശ്വാസ പ്രമേയത്തിന് സ്പീക്കറുടെ അനുമതി. മണിപ്പൂർ കലാപത്തിൽ കോൺഗ്രസ് സഭാകക്ഷി നേതാവ് ഗൗരവ് ഗൊഗോയ് ആണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്. അൻപതിലേറെ അംഗങ്ങൾ നോട്ടീസിനെ പിന്തുണച്ചതോടെ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കുള്ള തീയതിയും സമയവും തീരുമാനിക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള സഭയെ അറിയിച്ചു.

Advertisment

സ്പീക്കറുടെ അനുമതി ലഭിച്ചാൽ 10 ദിവസത്തിനുള്ളിൽ പ്രമേയം ചർച്ചയ്ക്കെടുക്കണമെന്നാണ് വ്യവസ്ഥ. അതല്ലെങ്കിൽ, പ്രമേയം പരാജയപ്പെടുകയും പ്രമേയം അവതരിപ്പിച്ച അംഗത്തെ അറിയിക്കുകയും ചെയ്യും. പിന്നെ ആറ് മാസത്തിന് ശേഷം മാത്രമേ അവിശ്വാസ പ്രമേയം സമർപ്പിക്കാൻ കഴിയൂ.

സഭയിൽ മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രിയെ കൊണ്ട് സംസാരിപ്പിക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി ലോക്സഭയിൽ സംസാരിക്കണമെന്നാവശ്യപ്പെട്ട് ഇന്നും കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ബഹളം വച്ചു. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്.

Advertisment

അതേസമയം, പ്രതിപക്ഷ ബഹളത്തിൽ ശ്രദ്ധ തിരിക്കാതെ 2024 ൽ എൻഡിഎ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരണമെന്ന് പ്രധാനമന്ത്രി മോദി എംപിമാരോട് ആവശ്യപ്പെട്ടതായി ഭരണകക്ഷി വൃത്തങ്ങൾ അറിയിച്ചു. അവിശ്വാസ പ്രമേയത്തെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു.

Loksabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: