വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് മഹാസഖ്യം; സുപ്രീം കോടതി വിധി ഇന്ന്

മഹാരാഷ്ട്രയിൽ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് ശിവസേന-എൻസിപി-കോൺഗ്രസ് പാർട്ടികൾ പരമോന്നത കോടതിയെ സമീപിച്ചത്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീം കോടതി വിധി ഇന്ന്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാസഖ്യം നല്‍കിയ ഹര്‍ജിയില്‍ ഇന്ന് രാവിലെ 10.30 ന് സുപ്രീം കോടതി വിധി പറയും. ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കണമെന്നാണ് മഹാസഖ്യം ആവശ്യപ്പെടുന്നത്. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറയുക. ഞായറാഴ്ചയും തിങ്കളാഴ്ചയും സുപ്രീം കോടതി ഈ കേസ് പരിഗണിച്ചിരുന്നു. എന്നാല്‍, കേസില്‍ വാദം കേട്ട ശേഷം വിധി പറയാനായി ഇന്നേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

മഹാരാഷ്ട്രയിൽ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് ശിവസേന-എൻസിപി-കോൺഗ്രസ് പാർട്ടികൾ പരമോന്നത കോടതിയെ സമീപിച്ചത്. ഹർജികൾ പരിഗണിച്ച ജസ്റ്റിസുമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ച് വാദം പൂർത്തിയാക്കി ഉത്തരവ് പറയാൻ മാറ്റിവയ്‌ക്കുകയായിരുന്നു.

Read Also: Horoscope Today November 26, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

സർക്കാർ രൂപീകരിക്കാൻ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന് 154 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപില്‍ സിബല്‍ വാദിച്ചു. അജിത് പവാറിന്റെ കത്ത് ബിജെപിക്ക് പിന്തുണ നൽകിക്കൊണ്ടുള്ളതല്ലെന്നും കപിൽ സിബൽ വാദിച്ചു. രാഷ്ട്രപതി ഭരണം പിൻവലിക്കാൻ എന്ത് അടിയന്തര സാചര്യമാണ് ഉണ്ടായതെന്ന് ചോദിച്ച കപിൽ സിബൽ ശിവസേനയ്ക്ക് ബിജെപി നൽകിയ വാക്ക് പാലിച്ചില്ലെന്നും കോടതിയിൽ പറഞ്ഞു. രാഷ്ട്രപതി ഭരണം പിന്‍വലിച്ചതില്‍ ദുരൂഹതയുണ്ടെന്നും വിശ്വാസ വോട്ടെടുപ്പ് വേഗം നടത്തണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

54 പേരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാര്‍ നൽകിയ കത്ത് തുഷാര്‍ മേത്ത സുപ്രീം കോടതിയിൽ വായിച്ചു. തന്നെ എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട് എന്ന അജിത് പവാറിന്റെ അവകാശവാദവും കത്തിലുണ്ട്. എംഎൽഎമാരുടെ പട്ടികയും കത്തിനൊപ്പം ഗവര്‍ണര്‍ക്ക് നൽകിയിട്ടുണ്ട്. കത്ത് നിയമപരമായും ഭരണഘടനാപരമായും നിലനിൽക്കുന്നതാണെന്നും ഞാനാണ് എൻസിപി. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കത്ത് നൽകിയതെന്നും അജിത് പവാര്‍ കോടതിയെ അറിയിച്ചു.

Read Also: ഞങ്ങളെല്ലാം ഒറ്റക്കെട്ട്, കൂറുമാറില്ല; സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണെന്ന് മഹാസഖ്യം

പിന്തുണ സംബന്ധിച്ച രേഖകളുടെ പിൻബലമില്ലാതെയാണു ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചതെന്നായിരുന്നു ത്രികക്ഷികളുടെ ആരോപണം. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കുക, ത്രികക്ഷി സഖ്യത്തെ ക്ഷണിക്കാൻ ഗവർണറോടു നിർദേശിക്കുക എന്നിവയായിരുന്നു ഹർജിയിലെ ആവശ്യം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Congress ncp shiv sena alliance seeks immediate floor test sc

Next Story
ഞങ്ങളെല്ലാം ഒറ്റക്കെട്ട്, കൂറുമാറില്ല; സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണെന്ന് മഹാസഖ്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X