scorecardresearch

സിഡബ്ല്യുസി അംഗബലം കൂട്ടുന്നതുൾപ്പെടെ ഭരണഘടന ഭേദഗതിക്കൊരുങ്ങി കോൺഗ്രസ്

തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി എന്ന ജി 23 നേതാക്കളുടെ ആവശ്യത്തെക്കുറിച്ച് പാർട്ടി ഭരണഘടന ഭേദഗതിയിൽ നന്നായി ആലോചിക്കുന്നുണ്ട്

തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി എന്ന ജി 23 നേതാക്കളുടെ ആവശ്യത്തെക്കുറിച്ച് പാർട്ടി ഭരണഘടന ഭേദഗതിയിൽ നന്നായി ആലോചിക്കുന്നുണ്ട്

author-image
Manoj C G
New Update
congress, raipur, ie malayalam

റായ്പൂർ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള വ്യവസ്ഥയിൽ മാറ്റം വരുത്തുക, സിഡബ്ല്യുസി അംഗബലം കൂട്ടുക, പാർട്ടിയുടെ പാർലമെന്ററി ബോർഡിന്റെ ഘടന പരിഷ്കരിക്കുക തുടങ്ങിയവ ഉൾപ്പെടെ കോൺഗ്രസ് ഭരണഘടന ഭേദഗതിക്കൊരുങ്ങി കോൺഗ്രസ്. റായ്പൂരിൽ നടക്കുന്ന ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) 85-ാമത് പ്ലീനറി സമ്മേളനത്തിൽ നടന്ന ചർച്ചയിലെ നിർദിഷ്ട മാറ്റങ്ങളെക്കുറിച്ചുള്ള വിവരം ഇന്ത്യൻ എക്സ്പ്രസിനു ലഭിച്ചു.

Advertisment

ഭാവിയിൽ പാർട്ടി നേതൃത്വത്തെ സാരമായി ബാധിച്ചേക്കാവുന്ന രണ്ട് ഭേദഗതികളും നിർദേശിച്ചിട്ടുണ്ട്. അതിലൊന്ന് 100 പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികൾ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ പേരുകൾ നിർദേശിക്കണമെന്നതാണ്. നിലവിൽ 10 പ്രതിനിധികളുടെ ആവശ്യമേയുള്ളൂ.

കഴിഞ്ഞ വർഷം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച തിരുവനന്തപുരം എംപി ശശി തരൂരിന്റെ പേര് 60 പ്രതിനിധികളാണ് നിർദേശിച്ചത്. 100 പ്രതിനിധികളുടെ പിന്തുണ ലഭിക്കുന്നത്, പ്രത്യേകിച്ച് നോൺ-സ്‌റ്റാബ്ലിഷ്‌മെന്റ് സ്ഥാനാർത്ഥികൾക്ക് വലിയൊരു ആവശ്യമായിരിക്കും.

Advertisment

പാർട്ടി വിമതരുടെ ജി 23 ഗ്രൂപ്പിന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നതാണ് രണ്ടാമത്തേത്. സിഡബ്ല്യുസി തിരഞ്ഞെടുപ്പ്, കൂട്ടായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പാർലമെന്ററി ബോർഡ് സംവിധാനം നവീകരിക്കുക, പാർട്ടിയുടെ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനായ് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (CEC) എന്നിവയാണ് ജി 23 നേതാക്കളുടെ ആവശ്യങ്ങൾ.

തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി എന്ന ജി 23 നേതാക്കളുടെ ആവശ്യത്തെക്കുറിച്ച് പാർട്ടി ഭരണഘടന ഭേദഗതിയിൽ നന്നായി ആലോചിക്കുന്നുണ്ട്. പാർലമെന്ററി ബോർഡിലെ അംഗങ്ങളും എഐസിസി തിരഞ്ഞെടുക്കുന്ന മറ്റ് ഒമ്പത് അംഗങ്ങളും അടങ്ങുന്ന സിഇസിയെക്കുറിച്ചാണ് പാർട്ടി ആലോചന. ഇതിന്റെ ഭാഗമായി പാർട്ടി ആദ്യം പാർലമെന്ററി ബോർഡ് സ്ഥാപിക്കാൻ നിർബന്ധിതരാകും. അതിൽ കോൺഗ്രസ് പ്രസിഡന്റും മറ്റ് ഒമ്പത് അംഗങ്ങളും (അവരിൽ ഒരാൾ പാർലമെന്റിലെ കോൺഗ്രസ് നേതാവായിരിക്കും) ഉണ്ടായിരിക്കും.

സിഡബ്ല്യുസി ആയിരിക്കും 12 അംഗങ്ങൾ അടങ്ങിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (CEC) രൂപീകരിക്കുക. പാർലമെന്റിലെ കോൺഗ്രസ് അധ്യക്ഷനും ലോക്‌സഭയിലും രാജ്യസഭയിലും കോൺഗ്രസ് പാർട്ടി നേതാക്കളും അടങ്ങുന്ന 12 അംഗങ്ങളെയും നിയമിക്കുക സിഡബ്ല്യുസി ആയിരിക്കും ഭേദഗതിയിൽ പറയുന്നു.

പാർലമെന്ററി ബോർഡിലെ അംഗങ്ങളും എഐസിസി തിരഞ്ഞെടുക്കുന്ന മറ്റ് ഒമ്പത് അംഗങ്ങളും അടങ്ങുന്ന സിഇസി രൂപീകരിക്കുമെന്ന് പറയുന്ന വ്യവസ്ഥ പൂർണമായും ഇല്ലാതാക്കാനാണ് നിർദേശം. പാർട്ടി സിഇസിയെ പാർലമെന്ററി ബോർഡിൽ നിന്ന് മാറ്റിയെന്നാണ് ഇതിനർത്ഥം. ഒരു പാർലമെന്ററി ബോർഡ് രൂപീകരിച്ചാലും, അതിലെ അംഗങ്ങൾ സിഇസിയിലെയും സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് പ്രക്രിയയിലെയും അംഗങ്ങളായിരിക്കണമെന്നില്ല.

പാർലമെന്ററി ബോർഡിന്റെ ഘടന തന്നെ മാറ്റുകയാണ് മറ്റൊരു ഭേദഗതി. "കോൺഗ്രസ് പ്രസിഡന്റും മറ്റ് ഒമ്പത് അംഗങ്ങളും അടങ്ങുന്ന പാർലമെന്ററി ബോർഡാണ് വർക്കിങ് കമ്മിറ്റി രൂപീകരിക്കുക, അവരിൽ ഒരാൾ പാർലമെന്റിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവും കോൺഗ്രസ് അധ്യക്ഷൻ ചെയർമാനുമായിരിക്കും" എന്ന് കോൺഗ്രസ് ഭരണഘടന പറയുന്നു. കോൺഗ്രസ് അധ്യക്ഷൻ, കോൺഗ്രസ് പ്രധാനമന്ത്രി, പാർലമെന്റിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണും മറ്റ് 5 അംഗങ്ങളും ഉൾപ്പെടുന്നതായിരിക്കും സംഘടനയെന്ന് നിർദിഷ്ട ഭേദഗതി പറയുന്നു.

സിഡബ്ല്യുസി അംഗബലം 35 ആയി കൂട്ടുക, പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, 50 വയസ്സിന് താഴെയുള്ള യുവാക്കൾ എന്നിവർക്കായി സിഡബ്ല്യുസിയിലെ പകുതി സീറ്റുകൾ സംവരണം ചെയ്യുക, അംഗത്വ ഫോമിൽ മൂന്നാം ലിംഗം ചേർക്കുക, അംഗത്വ ഡാറ്റയിൽ അച്ഛന്റെ പേര് നിഞ്ഞബന്ധമാക്കാതെ അമ്മയുടെയോ ജീവിതപങ്കാളിയുടെയോ പേരുകൾ വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യം അംഗങ്ങൾക്ക് നൽകുക തുടങ്ങിയവയാണ് പാർട്ടി പ്രഖ്യാപിച്ച മറ്റു മാറ്റങ്ങൾ.

അംഗങ്ങൾ മദ്യപാന ശീലം ഒഴിവാക്കണമെന്ന വ്യവസ്ഥ പുനരാവിഷ്കരിക്കാനുള്ള നിർദേശമാണ് മറ്റൊരു ശ്രദ്ധേയമായ ഒന്ന്. ഓരോ അംഗവും എട്ട് നിബന്ധനകൾ പാലിക്കണമെന്നും അംഗത്വ ഫോമിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഒപ്പിട്ട് നൽകണമെന്നും ഭരണഘടന പറയുന്നു. "അവൻ/അവൾ മദ്യപാനവും ലഹരി മരുന്നുകളും ഒഴിവാക്കുക" എന്നതായിരുന്നു നേരത്തെയുള്ള ഒരു വ്യവസ്ഥ. നിർദിഷ്ട ഭേദഗതിയിൽ നിന്ന് മദ്യം എന്ന വാക്ക് ഒഴിവാക്കിയിട്ടുണ്ട്.

Indian National Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: