scorecardresearch

എൻജിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ച് കോണ്‍ഗ്രസ് എംഎല്‍എ, വീഡിയോ

എൻജിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ചതിന് പിന്നാലെ എംഎല്‍എയും അനുയായികളും ചേർന്ന് അയാളെ പാലത്തോട് ചേര്‍ത്ത് കെട്ടിയിടുകയും ചെയ്തു

ന്യൂഡല്‍ഹി: എൻജിനീയറുടെ ദേഹത്ത് ചെളി വെള്ളം കോരിയൊഴിച്ച് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നിതീഷ് നാരായണ്‍ റാണെയും അദ്ദേഹത്തിന്റെ അനുയായികളുമാണ് എൻജിനീയറുടെ ദേഹത്ത് ചെളി ഒഴിച്ചത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനാണ് നിതീഷ്. മുംബൈ ഗോവ ഹൈവേയിലെ കന്‍കവാലിക്ക് അടുത്തുള്ള ഒരു പാലത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.

എൻജിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ചതിന് പിന്നാലെ എംഎല്‍എയും അനുയായികളും ചേർന്ന് അയാളെ പാലത്തോട് ചേര്‍ത്ത് കെട്ടിയിടുകയും ചെയ്തു. പാലത്തിൽ പരിശോധന നടക്കുന്നതിനിടെയാണ് സംഭവം. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. സ​ർ​വീ​സ് റോ​ഡിന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​ൻ​ജി​നീ​യ​റെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് എം​എ​ൽ​എ​യും അ​നു​യാ​യി​ക​ളും ചെളിയിൽ കുളിപ്പിച്ചത്.

കോൺഗ്രസ് എംഎൽഎയും മകനുമായ നിതീഷ് റാണെയുടെ പ്രവൃത്തിയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ പ്രതികരിച്ചു. റോഡ് നിർമാണത്തിനെതിരായ പ്രതിഷേധം ശരിയായ കാര്യത്തിനായിരുന്നു എന്നും എന്നാൽ ഉദ്യോഗസ്ഥന്റെ ദേഹത്ത് ചെളി ഒഴിച്ച നടപടി ശരിയായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congress mla throw mud at engineer body