/indian-express-malayalam/media/media_files/uploads/2019/07/Congress-MLA-Mud.jpg)
ന്യൂഡല്‍ഹി: എൻജിനീയറുടെ ദേഹത്ത് ചെളി വെള്ളം കോരിയൊഴിച്ച് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നിതീഷ് നാരായണ്‍ റാണെയും അദ്ദേഹത്തിന്റെ അനുയായികളുമാണ് എൻജിനീയറുടെ ദേഹത്ത് ചെളി ഒഴിച്ചത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനാണ് നിതീഷ്. മുംബൈ ഗോവ ഹൈവേയിലെ കന്‍കവാലിക്ക് അടുത്തുള്ള ഒരു പാലത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.
എൻജിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ചതിന് പിന്നാലെ എംഎല്‍എയും അനുയായികളും ചേർന്ന് അയാളെ പാലത്തോട് ചേര്‍ത്ത് കെട്ടിയിടുകയും ചെയ്തു. പാലത്തിൽ പരിശോധന നടക്കുന്നതിനിടെയാണ് സംഭവം. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. സർവീസ് റോഡിന്റെ നിർമാണം പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി എൻജിനീയറെ വിളിച്ചുവരുത്തിയാണ് എംഎൽഎയും അനുയായികളും ചെളിയിൽ കുളിപ്പിച്ചത്.
#WATCH: Congress MLA Nitesh Narayan Rane and his supporters throw mud on engineer Prakash Shedekar at a bridge near Mumbai-Goa highway in Kankavali, when they were inspecting the potholes-ridden highway. They later tied him to the bridge over the river. pic.twitter.com/B1XJZ6Yu6z
— ANI (@ANI) July 4, 2019
കോൺഗ്രസ് എംഎൽഎയും മകനുമായ നിതീഷ് റാണെയുടെ പ്രവൃത്തിയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ പ്രതികരിച്ചു. റോഡ് നിർമാണത്തിനെതിരായ പ്രതിഷേധം ശരിയായ കാര്യത്തിനായിരുന്നു എന്നും എന്നാൽ ഉദ്യോഗസ്ഥന്റെ ദേഹത്ത് ചെളി ഒഴിച്ച നടപടി ശരിയായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.