മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതും ബിജെപിയില്‍ ചേരുന്നതും ഇപ്പോഴും തുടരുകയാണ്.

മഹാരാഷ്ട്രയിലാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ തിരിച്ചടി ലഭിച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. രാധാകൃഷ്ണ പാട്ടീല്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.’

Radhakrishna Vikhe Patil, Radhakrishna Vikhe Patil resigns, Congress leader resigns, Abdul Sattar resigns, BJP, Congress, Lok Sabha elections, India news, Indian express

Radhakrishna Vikhe Patil

Read in English: Congress leaders Radhakrishna Vikhe Patil, Abdul Sattar resign; likely to join BJP

കഴിഞ്ഞ മാസമാണ് പാട്ടീല്‍ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തുനിന്ന് രാജിവച്ചത്. പാട്ടീലിന്റെ മകന് കോണ്‍ഗ്രസ് ലോക്‌സഭാ സീറ്റ് നല്‍കാത്തതില്‍ അദ്ദേഹം നീരസം അറിയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് എംഎല്‍എ സ്ഥാനവും രാജിവച്ചിരിക്കുന്നത്. അഹമ്മദ് നഗറില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് പാട്ടീലിന്റെ മകന്‍ സുജോയ് വിഖെ പാട്ടീല്‍ വിജയിച്ച് ലോക്‌സഭയിലെത്തുകയും ചെയ്തു.

പാട്ടീലിനെ കൂടാതെ സില്ലോഡില്‍ നിന്ന് മൂന്ന് തവണ കോണ്‍ഗ്രസ് എംഎല്‍എയായ അബ്ദുള്‍ സത്താറും പാര്‍ട്ടി വിട്ടിട്ടുണ്ട്. ബിജെപിയില്‍ ചേരുമെന്നാണ് അദ്ദേഹവും പറയുന്നത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാനുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് എംഎല്‍എ സ്ഥാനം രാജിവച്ച അബ്ദുള്‍ സത്താര്‍.

ഇവരെ കൂടാതെ എട്ടോളം കോണ്‍ഗ്രസ് എംഎല്‍എമാരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. നിലവില്‍ മഹാരാഷ്ട്ര നിയമസഭയില്‍ 42 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. എന്‍സിപിക്ക് നാല് സീറ്റ് ലഭിച്ചപ്പോഴാണ് കോണ്‍ഗ്രസ് വെറും ഒരു സീറ്റില്‍ ഒതുങ്ങിയത്. ബിജെപി 23 സീറ്റും ശിവസേന 18 സീറ്റും നേടി ആധിപത്യം നേടുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook