/indian-express-malayalam/media/media_files/uploads/2023/09/NUH.jpg)
നുഹില്‍ അക്രമത്തിന് പ്രേരിപ്പിച്ചു, കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍
ചണ്ഡിഗഡ്: ഹരിയാനയിലെ നുഹില്‍ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മമ്മന്‍ ഖാന്‍ അറസ്റ്റില്‍. സംസ്ഥാനത്ത് ജൂലൈ 31 ന് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ എഫ്ഐആറില്‍ മമ്മന്‍ ഖാന്‍ പ്രതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.
ഹരിയാന പൊലീസ് എസ്‌ഐടി അറസ്റ്റ് ചെയ്ത എംഎല്‍എയെ നുഹിലെ പ്രാദേശിക ജില്ലാ കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് ഇയാളെ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങും. '2023 ഓഗസ്റ്റ് 1 ലെ എഫ്ഐആര്‍ നമ്പര്‍ 149 പ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 148, 149, 153-എ, 379-എ, 436, 506, 1860 ലെ വകുപ്പുകള്‍ പ്രകാരം നുഹ് ജില്ലയിലെ നാഗിന പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 52 പ്രതികളുള്ളതില്‍ 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എഫ്ഐആറിലെ പ്രതി കൂടിയായ തൗഫീഖിനെ ഓഗസ്റ്റ് 9 ന് അറസ്റ്റ് ചെയ്യുകയും മമ്മന്‍ ഖാനെ ഈ കേസിലെ പ്രതികളിലൊരാളായി ഉള്‍പ്പെടുത്തുകയും ചെയ്തു. മമ്മന്‍ ഖാനെതിരെയുള്ള എഫ്‌ഐഎആറില്‍ ഹരിയാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കോണ്‍ഗ്രസ് എംഎല്‍എയും എഐസിസി അംഗവും നുഹ് മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയാണ് മമ്മന്‍ ഖാന്‍. നുഹ് ജില്ലയില്‍ അക്രമത്തിന് പ്രേരിപ്പിച്ചതായി സംശയിക്കുന്ന ഗോ സംരക്ഷകന്‍ മോനു മനേസറിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മമ്മന്‍ ഖാന്‍ മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
കേസില്‍ നേരത്തെ അറസ്റ്റിലായ തൗഫീഖിന്റെയും മാമ്മന്‍ ഖാന്റെയും മൊബൈല്‍ ഫോണുകളില്‍ നിന്നും ടവര്‍ ലൊക്കേഷനില്‍ നിന്നുമുള്ള കോള്‍ വിവരങ്ങള്‍ വിശദമായി പരിശോധിച്ചിരുന്നു. ജൂലായ് 29, 30 തീയതികളില്‍ - നുഹ് അക്രമം നടന്ന ജൂലൈ 31 ന് ഒരു ദിവസം മുമ്പ് കോളുകള്‍ വിളിച്ചതായി കണ്ടെത്തി. ടവര്‍ ലൊക്കേഷന്‍ അനുസരിച്ച്, ജൂലൈ 29, 30 തീയതികളില്‍ സംഭവം നടന്ന സ്ഥലത്ത് നിന്ന് 1.5 കിലോമീറ്റര്‍ ചുറ്റളവിലാണ് മാമ്മന്‍ ഖാന്‍ ഉണ്ടായിരുന്നതെന്നും അതിനാല്‍, സംഭവസ്ഥലത്തിന് അടുത്തല്ലായിരുന്നുവെന്ന ഹര്‍ജിയിലെ വാദം തെറ്റാണ്. ഹര്‍ജിക്കാരന്റെ സുരക്ഷ ഓഫീസര്‍മാരായ കോണ്‍സ്റ്റബിള്‍ ജയ് പ്രകാശ്, കോണ്‍സ്റ്റബിള്‍ പ്രദീപ് എന്നിവരുടെ മൊഴി ആപകാരം ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 29, 30 തീയതികളില്‍ സംഭവം നടന്ന സ്ഥലത്ത് നിന്ന് 1.5 കിലോമീറ്റര്‍ ചുറ്റളവില്‍ മാമ്മന്‍ ഖാന്റെ സാന്നിധ്യം ഉണ്ടെന്ന് പറഞ്ഞ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഇത് സ്ഥിരീകരിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.