മുംബൈ: റിപ്പബ്ലിക് മീഡിയ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ കോൺഗ്രസ് പാർട്ടി നേതാക്കൾ രേഖാമൂലം പരാതി നൽകി. കണ്ടിവാലി പൊലീസ് സ്റ്റേഷനിലാണ് അർണബിനെതിരെ പുതിയ പരാതി ലഭിച്ചത്. നിർണ നഗർ പൊലീസ് സ്റ്റേഷനിൽ അർണബിന്റെ പേരിൽ മറ്റൊരു കേസ് നിലവിലുണ്ട്.

ബാർക്ക് സിഇഒ പർഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. ബാലാകോട്ട് ആക്രമണത്തിന്റെ വിവരം അർണബിന് എവിടെ നിന്ന് ലഭിച്ചുവെന്ന് അറിയണമെന്നും പരാതിയിൽ കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ദ് വ്യക്തമാക്കി.

Read More: നിർദേശം അംഗീകരിച്ചാൽ മാത്രം ഇനി ചർച്ച; കർഷക പ്രക്ഷോഭത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം

ഇരുവരും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന തെളിവുകളുമായി മുംബൈ പൊലീസ് നേരത്തെ രംഗത്തെത്തിയിരുന്നു. ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്) കുംഭകോണകേസില്‍ 11നു കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സംഭാഷണങ്ങള്‍ പൊലീസ് ഉദ്ധരിച്ചു.

ഗുപ്തയ്ക്കു വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വവുമായി മധ്യസ്ഥത വഹിക്കാന്‍ അര്‍ണബ് ഗോസ്വാമി ഒന്നിലധികം തവണ വാഗ്‌ദാനം ചെയ്തതായും ഒരു ഘട്ടത്തില്‍ ‘എല്ലാ മന്ത്രിമാരും നമുക്കൊപ്പമുണ്ട്’ എന്ന് അവകാശപ്പെടുന്നതായും 200 പേജ് വരുന്ന കുറ്റപത്രത്തില്‍ പൊലീസ് ആരോപിച്ചു. ടിആര്‍പി കേസില്‍ നിലവില്‍ കസ്റ്റഡിയില്‍ കഴിയുകയാണ് പാര്‍ഥോ ദാസ് ഗുപ്ത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook