മുംബൈ: ബിജെപി എംഎൽഎ റാം കടമിന്റെ നാക്ക് അരിയുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻമന്ത്രിയുമായ സുബോദ് സയോജി. പ്രണയവിവാഹത്തിന് മാതാപിതാക്കൾ എതിർത്താൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തിക്കൊടുക്കുമെന്ന ബിജെപി നേതാവിന്റെ പരാമർശത്തോട് പ്രതികരിക്കവേയാണ് കോൺഗ്രസ് നേതാവിന്റെ പ്രഖ്യാപനം.

”ഒരു എംഎൽഎയ്ക്ക് അനുയോജ്യമല്ലാത്ത പ്രസ്താവനയാണ് റാം കടമിന്റെ ഭാഗത്തുനിന്നുണ്ടായത്. മഹാരാഷ്ട്രയിലെ ജനങ്ങളിലാരെങ്കിലും ബിജെപി എംഎഎയുടെ നാക്ക് അരിഞ്ഞാൽ അവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഞാൻ വാഗ്‌ദാനം ചെയ്യുന്നു”, എംഎൽഎ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ വിവാഹം ചെയ്തു തരാൻ മാതാപിതാക്കൾ വിസമ്മതിച്ചാൽ അവളെ തട്ടിക്കൊണ്ടുവന്ന് വിവാഹം നടത്തിത്തരുമെന്ന് ബിജെപി എംഎൽഎയായ റാം കടം പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ സുബർബാൻ ഗാട്കോപറിൽനിന്നുളള എംഎൽഎയായ റാം കടം തന്റെ നിയോജക മണ്ഡലത്തിൽ നടന്ന പരിപാടിയിൽവച്ച് യുവാക്കളോടായി ഇങ്ങനെ പറഞ്ഞത്.

Read: മാതാപിതാക്കൾ എതിർത്താൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്ന് വിവാഹം നടത്തിത്തരുമെന്ന് ബിജെപി എംഎൽഎ

”യുവാക്കൾക്ക് എന്തു കാര്യത്തിനുവേണ്ടിയും എന്റെ അടുത്തക്ക് വരാം. നിങ്ങളെ 100 ശതമാനം ഉറപ്പായും ഞാൻ സഹായിക്കും. പ്രണയ വിവാഹത്തിന് സഹായിക്കണം എന്നാവശ്യവുമായി നിരവധി യുവാക്കൾ എന്റെ അടുത്ത് വരുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെയും കൂട്ടി എന്റെ അടുത്ത് വരിക. മാതാപിതാക്കൾ സമ്മതിച്ചില്ലെങ്കിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും”, റാം കടം പറഞ്ഞു. അവിടെ കൂടിയിരുന്നവർക്ക് തന്റെ മൊബൈൽ നമ്പർ പറഞ്ഞു കൊടുക്കുകയും ചെയ്തു എംഎൽഎ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ