ന്യൂ​ഡ​ൽ​ഹി: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ ശശിതരൂര്‍ എംപി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അർണബ് നേതൃത്വം നൽകുന്ന റിപ്പബ്ലിക് ചാനല്‍ പുറത്തു വിട്ട ആരോപണങ്ങൾ തളളി ശശി തരൂർ നേരത്തെ തന്നെ രംഗത്തു വന്നിരുന്നു. സ്വകാര്യ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ശശി തരൂർ നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. തരൂരിന്റെ സഹായി നാരായണ്‍ സുനന്ദ മരിച്ച ദിവസം നടത്തിയ ഫോണ്‍ കോളാണ് എന്ന് അവകാശപ്പെട്ടാണ് ചാനല്‍ ശബ്ദരേഖ പുറത്തുവിട്ടത്.

തെ​റ്റാ​യ കാ​ര്യ​ങ്ങ​ളാ​ണ് വാ​ർ​ത്ത​യി​ലു​ള​ള​തെ​ന്നും കോ​ട​തി​യി​ൽ അ​വ തെ​ളി​യി​ക്കാ​ൻ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യും ശ​ശി ത​രൂ​ർ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ചാനലിന്റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഒ​രു ദു​ര​ന്തം ഉ​പ​യോ​ഗി​ക്കു​ന്ന​ അർണബിന്റെ മാധ്യമപ്രവർത്തനത്തിൽ പ്ര​തി​ഷേ​ധം ഉ​ണ്ടെ​ന്നും ശ​ശി ത​രൂ​ർ വ്യ​ക്ത​മാ​ക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook