Latest News

കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീടിന് നേർക്ക് ആക്രമണം

ജിഹാദിസ്റ്റ് ഇസ്ലാമും ഹിന്ദുത്വവും സമാനമാണെന്ന ഖുർഷിദിന്റെ പരാമർശം വിവാദമായിരുന്നു

Salman Khurshid, Congress leader Salman Khurshid, home vandalised, house set on fire, Salman Khurshid book, Sunrise Over Ayodhya: Nationhood in Our Times, india news, indian express, സൽമാൻ ഖുർഷിദ്, Malayalam News, IE Malayalam

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദിന്റെ നൈനിറ്റാളിലെ വസതി തിങ്കളാഴ്ച ഒരു സംഘം അക്രമികൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ഖുർഷിദ് രചിച്ച ‘സൺറൈസ് ഓവർ അയോധ്യ: നേഷൻഹുഡ് ഇൻ ഔർ ടൈംസ്’ എന്ന പുസ്തകത്തിൽ ഹിന്ദുത്വയുടെ “ശക്തമായ പതിപ്പ്” ഐസിസ്, ബോക്കോ ഹറാം തുടങ്ങിയ ഭീകരസംഘടനകളുടെ ജിഹാദിസ്റ്റ് ഇസ്ലാമുമായി സമാനമാണെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിറകെയാണ് അദ്ദേഹത്തിന്റെ വസതിക്ക് നേർക്ക് ആക്രമണമുണ്ടായത്.

വീട്ടിലെ കത്തിനശിച്ച വാതിലുകളും തകർന്ന ജനൽ ചില്ലുകളും കാണിക്കുന്ന ആക്രമണത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഖുർഷിദ് ഫേസ്ബുക്കിൽ പങ്കുവെച്ചു.

“ഇത് ചെയ്ത എന്റെ സുഹൃത്തുക്കൾ ഈ വാതിലുകൾ തുറക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. ഇതിന് ഹിന്ദുമതം ആകാൻ കഴിയില്ലെന്ന് ഞാൻ ഇപ്പോഴും പറയുന്നത് തെറ്റാണോ?” അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

“അതിനാൽ ഇപ്പോൾ ഇത് ചർച്ചയാണ്. ലജ്ജ വളരെ ഫലപ്രദമല്ലാത്ത ഒരു വാക്ക് ആണ്. കൂടാതെ, ഒരു ദിവസം നമുക്ക് ഒരുമിച്ച് വിയോജിക്കാനോ യോജിക്കാനോ കഴിയുമെന്നും ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു,” അദ്ദേഹം കുറിച്ചു.

അക്രമത്തിൽ 20 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

“രാകേഷ് കപിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും, ”ഡിജിഐ (കുമൗൺ) നീലേഷ് ആനന്ദിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

Also Read: ത്രിപുര പൊലീസ് അറസ്റ്റ് ചെയ്ത വനിതാ മാധ്യമപ്രവർത്തകർക്ക് ജാമ്യം

പുസ്തകത്തിലെ ഖുർഷിദിന്റെ അഭിപ്രായങ്ങൾ വിവാദത്തിന് കാരണമായിരുന്നു. ഇത് സംബന്ധിച്ച് ഹിന്ദുത്വവും ഹിന്ദുയിസവും വ്യത്യസ്ത കാര്യങ്ങളാണെന്നും കോൺഗ്രസ് നേതാവ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ബിജെപി-ആർഎസ്എസ് പ്രത്യയ ശാസ്ത്രത്തെ അദ്ദേഹം ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു.

എന്നാൽ കോൺഗ്രസ് നേതൃത്വം ഹിന്ദുമതത്തോടുള്ള “വിദ്വേഷം” വളർത്തിയെടുക്കുന്നതായി ബിജെപി അവകാശപ്പെട്ടു.

അയോധ്യ വിധിയെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തിലെ പരാമർശങ്ങളിൽ ഉറച്ചുനിന്ന ഖുർഷിദിനെ വ്യാഴാഴ്ച ബിജെപിയും കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദും കുറ്റപ്പെടുത്തിയിരുന്നു. ഖുർഷിദ് നടത്തിയ താരതമ്യം “വസ്തുതാപരമായി തെറ്റ്” ആണെന്നും “അതിശയോക്തി” ആണെന്നും ആസാദ് പറഞ്ഞു.

ബാബറി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നവും അതിന്റെ ആഘാതവും, വിഷയത്തിലെ നിയമപോരാട്ടവും, അലഹബാദ് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധിന്യായങ്ങളും സംബന്ധിച്ച് ഖുർഷിദിന്റെ പുസ്തകം വിശദമായി അന്വേഷിക്കുന്നു. ഹിന്ദുത്വ വിഷയത്തിൽ കോൺഗ്രസിലെ അഭിപ്രായവ്യത്യാസത്തെക്കുറിച്ചും ഖുർഷിദ് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

Also Read: ‘ഹിന്ദുത്വവും ഹിന്ദുയിസവും വ്യത്യസ്തം;’ സൽമാൻ ഖുർഷിദിന്റെ പരാമർശങ്ങളെ പിന്തുണച്ച് രാഹുൽ

അതേസമയം, സാമൂഹിക സമഗ്രതയെ ഹനിക്കുകയും സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്നാരോപിച്ച് പുസ്തകത്തിന്റെ പ്രസിദ്ധീകരണം, വിതരണം, വിൽപന എന്നിവ തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കോടതിയിൽ ഇൻജംഗ്ഷൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്. വലതുപക്ഷ സംഘടനയായ ഹിന്ദുസേനയുടെ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് കേസ് ഫയൽ ചെയ്തത്. പുസ്തകത്തിന്റെ പ്രസിദ്ധീകരണം, വിതരണം, വിതരണം, വിൽപന എന്നിവ “സമൂഹത്തിന്റെയും രാജ്യത്തിന്റെയും വലിയ താൽപ്പര്യം കണക്കിലെടുത്ത്” നിരോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Congress leader salman khurshids home vandalised

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com