അഹമ്മദാബാദ്: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിന് മർദനം. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ പ്രചാരണ യോഗത്തിലായിരുന്നു സംഭവം. സ്റ്റേജിൽ പ്രസംഗിക്കുകയായിരുന്ന ഹാർദിക്കിന് അടുത്തേക്കെത്തിയയാൾ പെട്ടെന്ന് മുഖത്ത് അടിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read: വിധിക്ക് സ്റ്റേയില്ല; ഹാർദിക് പട്ടേലിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല
സംഭവത്തിനുപിന്നിൽ ബിജെപിയാണെന്ന് ഹാർദിക് ആരോപിച്ചു. താൻ കോൺഗ്രസിൽ ചേർന്നതിന്റെ പ്രതികാരമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് ഹാർദിക് കോൺഗ്രസിൽ ചേർന്നത്. അഡാലജിലെ പൊതുയോഗത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഷാൾ അണിയിച്ചാണ് ഹാർദിക്കിനെ സ്വാഗതം ചെയ്തത്.
#WATCH Congress leader Hardik Patel slapped during a rally in Surendranagar,Gujarat pic.twitter.com/VqhJVJ7Xc4
— ANI (@ANI) April 19, 2019
കോൺഗ്രസിൽ ചേർന്ന ഹാർദിക്കിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാംനഗർ സീറ്റിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ സംവരണ പ്രക്ഷോഭക്കേസിലെ ശിക്ഷയില്‍ സ്റ്റേ ചെയ്യുന്നതിനുള്ള അപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ ഹാർദിക്കിന് മത്സരിക്കാൻ കഴിയാതെയായി.