scorecardresearch
Latest News

ഇ ഡബ്ല്യു എസ് സംവരണം: സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ പുനപ്പരിശോധനാ ഹര്‍ജി

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ഡോ. ജയ താക്കൂരാണു ഹര്‍ജി നല്‍കിയത്

ഇ ഡബ്ല്യു എസ് സംവരണം: സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ പുനപ്പരിശോധനാ ഹര്‍ജി

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇ ഡബ്ല്യു എസ്) 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്രതീരുമാനം ശരിവച്ച വിധിക്കെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ഡോ. ജയ താക്കൂരാണു ഹര്‍ജി നല്‍കിയത്.

കോഴ്‌സ് അഡ്മിഷനിലും സര്‍ക്കാര്‍ ജോലികളിലും സംവരണമില്ലാത്ത വിഭാഗങ്ങളില്‍ ഇ ഡബ്ല്യു എസിനു 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനാ (103-ാം ഭേദഗതി) നിയമം, 2019 സുപ്രീം കോടതി 3-2 ഭൂരിപക്ഷത്തില്‍ നവംബര്‍ ഏഴിനു ശരിവച്ചിരുന്നു. ഇതില്‍ പുനപ്പരിശോധന ആവശ്യപ്പെട്ടാണു ഹര്‍ജി.

‘സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായി മാത്രമല്ല, ഏതെങ്കിലും വര്‍ഗത്തെയോ വിഭാഗത്തെയോ ഉള്‍പ്പെടുത്തുന്നതിനുള്ള ഉപകരണമാണെന്നാണ്’ സംവരണത്തെ
അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരില്‍ ഒരാള്‍ പറഞ്ഞ ഭൂരിപക്ഷാഭിപ്രായം പ്രതിഫലിച്ച വിധി വിശേഷിപ്പിച്ചത്.

ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നു ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പര്‍ദിവാല എന്നിവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും ഇഡബ്ല്യുഎസ് സംവരണം തുല്യ അവസരം എന്ന ‘സങ്കല്‍പ്പത്തിനു വിരുദ്ധമാണെന്ന് പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിനെ ബി ജെ പി നേതാക്കള്‍ അഭിനന്ദിച്ചിരുന്നു. രാജ്യത്തെ പാവപ്പെട്ടവര്‍ക്കു സാമൂഹ്യനീതി ലഭ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യത്തിന്റെ വിജയമെന്നാണു കോടതി ഇത്തരവിനെ ബി ജെ പി നേതാക്കള്‍ വിശേഷിപ്പിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congress leader files review petition against sc verdict on ews quota