/indian-express-malayalam/media/media_files/uploads/2017/04/burkhabarkha.jpg)
ന്യൂ​ഡ​ൽ​ഹി: അര്‍വിന്ദര്‍ സിംഗ് ലൗലിയും അമിത് മാലിക്കും കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ഡ​ൽ​ഹി മ​ഹി​ള കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ബ​ർ​ഖ ശു​ക്ല സിം​ഗ് രാ​ജി​വെച്ചു. ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ബ​ർ​ഖ സിം​ഗ് സ്ഥാ​നം രാ​ജി​വ​ച്ച​ത്.
ഫലപ്രദമല്ലാത്ത രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നശിക്കുകയാണെന്നും ബര്‍ഗ രാജിക്കത്തില്‍ ആരോപിച്ചു. മ​ഹി​ള കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി​രി​ക്കെ ത​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കുന്നില്ലെന്നും പി​ന്നെ എ​ങ്ങ​നെ സ്ത്രീ ​ശാ​ക്തി​ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്നും ബര്‍ഖ രാജിക്കത്തില്‍ ചോദിച്ചു.
കോണ്‍ഗ്രസ് നേതാവായ അജയ് മാക്കന്റെ മോശം പെരുമാറ്റവും കാരണമാണ് രാജിവെക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. തന്നോട് മാത്രമല്ല അജയ് മോശമായി പെരുമാറിയതെന്നും മറ്റ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ഇയാള്‍ മോശമായി പെരുമാറിയെന്നും ബര്‍ഖ ആരോപിച്ചു.
സ്ത്രീ ​സു​ര​ക്ഷ​യും സ്ത്രീ ​ശാ​ക്തി​ക​ര​ണ​വും വോ​ട്ടു ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യും അ​ജ​യ് മാ​ക്ക​നും ഉ​പ​യോ​ഗി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us