scorecardresearch

ബിജെപിയുടെ രാഷ്ട്രീയ ഭീകരതയ്ക്ക് എതിരായ ജയമാണ് ഇത് - അഹമ്മദ് പട്ടേൽ

തന്‍റെ വിജയം സത്യത്തിന്‍റേതാണെന്ന് അഹമ്മദ് പട്ടേൽ

തന്‍റെ വിജയം സത്യത്തിന്‍റേതാണെന്ന് അഹമ്മദ് പട്ടേൽ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ബിജെപിയുടെ രാഷ്ട്രീയ ഭീകരതയ്ക്ക് എതിരായ ജയമാണ് ഇത് - അഹമ്മദ് പട്ടേൽ

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലെ തന്‍റെ വിജയം സത്യത്തിന്‍റേതാണെന്ന് അഹമ്മദ് പട്ടേൽ. സത്യം എപ്പോഴും ജയിക്കുമെന്നുള്ള ആത്മവിശ്വാസം തനിക്കുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. നാടകീയ നീക്കങ്ങൾക്കൊടുവിൽ വിമത കോണ്‍ഗ്രസ് നേതാവ് നേതാവ് ബൽവന്ത് സിംഗ് രാജ്പുതിനെയാണ് പട്ടേൽ തോൽപ്പിച്ചത്. 44 വോട്ട് നേടിയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് തന്രെ മാത്രം വിജയമല്ലെന്നും ജനാധിപത്യത്തിന്റെ വിജയമാണെന്നും പട്ടേൽ പറഞ്ഞു.

Advertisment

ബിജെപിയുടെ രാഷ്ട്രീയ ഭീകരതയ്ക്ക് എതിരായ ജയമാണ് തന്റേത്. സംസ്ഥാന സർക്കാരുകളുടെ അധികാരം ദുർവിനിയോഗം ചെയ്തും, പണം വാരി എറിഞ്ഞും, മസിൽ പവർ കാട്ടി വെല്ലുവിളിച്ചവർക്കുമുള്ള മറുപടിയാണ് ഇതെന്നും പട്ടേൽ തന്റെ ട്വിറ്ററിൽ കുറിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കുമെന്നും പട്ടേൽ പറഞ്ഞു. തന്റെ വിജയത്തിനായി അധ്വാനിച്ച പാർട്ടി പ്രവർത്തകർക്കും എം.എൽ.എമാർക്കും നന്ദി പറയുന്നതായും പട്ടേൽ പറഞ്ഞു.

നേരത്തേ, കൂറുമാറി വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എംഎൽഎമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത് അഹമ്മദ് പട്ടേലിന്റെ വിജയത്തിൽ നിർണ്ണായകമായി. ഇതിനിടെ ബിജെപിയുടെ ഒരു എം.എൽ.എയും അഹമ്മദ് പട്ടേലിനാണ് വോട്ട് ചെയ്തത്. ഇത് അഞ്ചാം തവണയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് എത്തുന്നത്.

Advertisment

കൂറുമാറി വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എംഎൽഎമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയതാണ് അഹമ്മദ് പട്ടേലിന് തുണയായത്. .ഇത് അഞ്ചാം തവണയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് എത്തുന്നത്. പട്ടേലിന്റെ തോൽവിക്കായി സർവ്വശക്തിയും ഉപയോഗിച്ച അമിത് ഷായ്ക്കും, ബിജെപിക്കും ഏറ്റ കനത്ത പ്രഹരമായി കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം.

വോട്ടെടുപ്പ് പൂർത്തിയായ ശേഷം എട്ടു മണിക്കൂർ കഴിഞ്ഞാണ് ഫലപ്രഖ്യാപനമുണ്ടായത്. വിമത കോണ്‍ഗ്രസ് എംഎൽഎമാരായ രാഘവ്ജി പട്ടേൽ, ഭോല ഗൊഹേൽ എന്നിവരുടെ വോട്ടുകളാണ് അസാധുവാക്കിയത്. വോട്ട് ചെയ്ത ശേഷം എംഎൽഎമാർ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ ബാലറ്റ് പേപ്പർ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇവരുടെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുർജെവാല, ആർ.പി.എൻ സിംഗ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വീഡിയോ ദൃശ്യമടക്കമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

Bjp Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: