/indian-express-malayalam/media/media_files/uploads/2020/11/Ahmed-Patel.jpg)
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാഗംവുമായ അഹമ്മദ് പട്ടേൽ(71) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30ഓടെ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. ട്വിറ്ററിലൂടെ മകന്‍ ഫൈസല്‍ പട്ടേലാണ് മരണ വിവരം അറിയിച്ചത്. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചതിന് ശേഷം ആരോഗ്യ നില വഷളായതായി മകന്‍ അറിയിച്ചു.
@ahmedpatelpic.twitter.com/7bboZbQ2A6
— Faisal Patel (@mfaisalpatel) November 24, 2020
ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബര്‍ 15 ഓടെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നു. ആന്തരികാവയവങ്ങൾ തകരാറിലായിരുന്നു.
നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ പട്ടേൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു. 2004, 2009 വര്‍ഷങ്ങളില്‍ യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആളായിരുന്നു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018-ൽ പാർട്ടിയുടെ ട്രഷററായി ചുമതലയേറ്റിരുന്നു.
1987-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുൻപ് 1985-ൽ അദ്ദേഹം രാജീവ് ഗാന്ധിയുടെ പാർലമെൻ്റെ സെക്രട്ടറിയായി നിയമിതനായിരുന്നു. ഗുജറാത്തിൽ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേൽ പാർലമെൻ്റിൽ എത്തിയത്. മൂന്ന് തവണ ലോക്സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയും. ഗുജറാത്തിൽ നിന്നും ലോക്സഭയിൽ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവിൽ പട്ടേൽ രാജ്യസഭയിൽ എത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.