ന്യൂഡല്‍ഹി: വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിനെതിരായ അഴിമതിക്കേസുകള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ മുതിര്‍ന്ന നേതാവ് സച്ചിന്‍ പൈലറ്റ് പകല്‍സമരം പ്രഖ്യാപിച്ചിത് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ആറ് മാസത്തെ ഇടവേശയ്ക്ക് ശേഷമാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ബിജെപി സര്‍ക്കാരിനെതിരായ കേസുകളില്‍ നടപടി ആവശ്യപ്പെട്ടുള്ള ഗെഹ്‌ലോട്ടിനെതിരായ നീക്കം ‘ഉചിതമല്ല’ എന്നാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആരോപണങ്ങളില്‍ ഗെഹ്‌ലോട്ടുമായി സംസാരിക്കുമെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു.
ഏറെക്കാലമായി മുഖ്യമന്ത്രി സ്ഥാനമോഹങ്ങളില്‍ അലട്ടുന്ന സച്ചിന്‍ പൈലറ്റിന്റെ പുതിയ നീക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അലോസരപ്പെടുത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതും ഗൗതം അദാനി വിഷയത്തില്‍ തുടങ്ങി ബിജെപി സര്‍ക്കാരിനെതിരെ കടുത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണിത്. കര്‍ണാടകയില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് നേതൃത്വത്തിന്റെ ശ്രദ്ധ, മാത്രമല്ല ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഹൈക്കമാന്‍ഡ്, സംഘടനാപരമായോ അല്ലാതെയോ ഒരു പ്രശ്നവും അദാനി വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാതെ ഭരണകക്ഷിക്കെതിരെയുള്ള നീക്കം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
സച്ചിന്‍ പൈലറ്റിന്റെ വാര്‍ത്താസമ്മേളനത്തിന്റെ സമയം ഉചിതമല്ലെന്ന് താന്‍ വിശ്വസിക്കുന്നു, എന്നാല്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ജയ്പൂരില്‍ പോയി ഗെഹ്‌ലോട്ടിനെ കാണുമെന്നും എന്തുകൊണ്ടാണ് വസുന്ധര രാജെക്കെതിരായ കേസുകളില്‍ നടപടിയെടുക്കാത്തതെന്ന് അദ്ദേഹത്തോട് ചോദിക്കുമെന്നും രാജസ്ഥാന്റെ ചുമതലുള്ള എഐസിസി നേതാവ് സുഖീന്ദര്‍ സിങ് രണ്‍ധാവ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
‘ഞാന്‍ രാജസ്ഥാന്റെ എഐസിസി ചുമതലയേറ്റ ശേഷം സച്ചിന്‍ പൈലറ്റിനെ 10-15 തവണ കണ്ടിട്ടുണ്ടാകണം, പക്ഷേ അദ്ദേഹം ഒരിക്കല്‍ പോലും ഈ വിഷയം എന്നോട് പറഞ്ഞിട്ടില്ല,” രണ്‍ധാവ പറഞ്ഞു. ”അദ്ദേഹം എന്നോട് മറ്റു പല വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ അഴിമതി വിഷയം ഉന്നയിച്ചതായി അദ്ദേഹം ഒരിക്കല്‍ പോലും എന്നോട് പറഞ്ഞിട്ടില്ല… ഒന്നര വര്‍ഷം ഉപമുഖ്യമന്ത്രിയായിരുന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നുവെന്നും എന്നാല്‍ തന്നോട് ഒന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് സച്ചിന്‍ പൈലറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
”എന്നിരുന്നാലും, അദ്ദേഹം ഉന്നയിച്ച വിഷയം അഴിമതി പ്രശ്‌നമാണ്. ഞങ്ങള്‍ അദാനിയുടെ വിഷയം ഉന്നയിക്കുന്നു, ഞങ്ങള്‍ നീരവ് മോദിയെയും മറ്റുള്ളവരെയും കുറിച്ച് സംസാരിക്കുന്നു … അതിനാല്‍, അന്വേഷണം നടത്തണം. നാളെ വൈകുന്നേരമോ ചൊവ്വാഴ്ചയോ ഞാന്‍ ജയ്പൂരിലേക്ക് പോകും … ഞാന്‍ മുഖ്യമന്ത്രിയുമായി സംസാരിക്കും. രണ്ട് കത്തുകള്‍ എഴുതിയിട്ടുണ്ടെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ആ കത്തുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും, എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് മുഖ്യമന്ത്രിയോട് ചോദിക്കും” അദ്ദേഹം പറഞ്ഞു.