കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു; സഖ്യ സര്‍ക്കാരിന് നിര്‍ണായകം

6,450 പോളിങ് സ്‌റ്റേഷനുകളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്

Former Karnataka state Chief Minister Siddaramaiah, left, and Janata Dal (Secular) leader H. D. Kumaraswamy, right, prepare to speak to journalists after staking their claim to form the next state government in Bangalore, India, Tuesday, May 15, 2018. The elections in India's southern state of Karnataka were held last Saturday. (AP Photo/Aijaz Rahi)

ബെംഗളൂരു: കര്‍ണാടകത്തിലെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ബല്ലാരി, ശിവമോഗ, മാണ്ഡ്യ എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകളിലും രാമനഗര, ജാംഘണ്ഡി നിയമസഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 6,450 പോളിങ് സ്‌റ്റേഷനുകളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ സര്‍ക്കാരിന് ലഭിക്കുന്ന ജനവിധി കൂടിയായിരിക്കും ഇത്.

ജെഡിഎസ്- കോൺഗ്രസ് സഖ്യവും ബിജെപിയും തമ്മിലുണ്ടായ കലഹങ്ങൾക്കൊടുവിൽ വ്യാഴാഴ്ചയാണ് പ്രചാരണം അവസാനിപ്പിച്ചത്. കോൺഗ്രസ് വിട്ട് എത്തിയ എൽ.ചന്ദ്രശേഖർ രാമനഗര നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങിയെങ്കിലും അവസാന നിമിഷം പിൻമാറി കോൺഗ്രസിലേക്ക് മടങ്ങിയത് ബിജെപിക്ക് ക്ഷീണമായിരുന്നു. ഇവിടെ ജെഡിഎസ് സ്ഥാനാർത്ഥിയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയുമായ അനിത കുമാരസ്വാമിയായിരുന്നു എതിർ സ്ഥാനാർത്ഥി. 

ജംഖണ്ടി നിയമസഭാ മണ്ഡലത്തിൽ ജെഡിഎസ് കോൺഗ്രസ് സഖ്യത്തിന്റെ സ്ഥാനാർത്ഥി മുതിർന്ന നേതാവും മണ്ഡലത്തിലെ മുൻ എംഎൽഎയുമായിരുന്ന സിദ്ദു ന്യമഗൗഡയുടെ മകൻ ആനന്ദ് സിദ്ദുവാണ്. സിദ്ദു ന്യമഗൗഡയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Congress hd kumaraswamy eye bjp bastions in karnataka bypoll test

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express