scorecardresearch

പുതുച്ചേരി: ഭരണ പ്രതിസന്ധി തുടരുന്നതിനിടെ കിരൺ ബേദിയെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തുനിന്ന് നീക്കി

തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധിക ചുമതല നൽകിയിട്ടുണ്ട്

പുതുച്ചേരി: ഭരണ പ്രതിസന്ധി തുടരുന്നതിനിടെ കിരൺ ബേദിയെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തുനിന്ന് നീക്കി

ചെന്നൈ: പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തുനിന്ന് കിരൺ ബേദിയെ മാറ്റിയതായി പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ ഓഫീസ് ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധിക ചുമതല നൽകിയിട്ടുണ്ട്. കിരൺ ബേദിയെ മാറ്റാനും തമിഴിസൈ സൗന്ദരരാജന് താൽക്കാലിക ചുമതല നൽകാനും രാഷ്ട്രപതി നിർദേശിച്ചതായി പ്രസ്താവനയിൽ പറയുന്നു.

സംസ്ഥാനത്ത് ഭരണ പ്രതിസന്ധി തുടരുന്നതിനിടെയാണ് ലെഫ്റ്റനന്റ് ഗവർണറെ മാറ്റാനുള്ള തീരുമാനം. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടിരികകുകയാണ്. ചൊവ്വാഴ്ച ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ചതാണ് നാരായണസ്വാമി സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് രാജിവച്ച എംഎൽഎമാരുടെ എ​ണ്ണം നാലായി.

കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ.ജോൺകുമാർ ആണ് പിന്തുണ പിൻവലിച്ചത്. സർക്കാരിൽ വിശ്വാസം നഷ്‌ടപ്പെട്ടതായി ജോൺകുമാർ അറിയിച്ചു. ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് സൂചന. വലിയ ജനപിന്തുണയുള‌ള നേതാവാണ് ജോൺകുമാർ.

നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട 30 എം‌എൽ‌എമാരിൽ കോൺഗ്രസിന് 15 അംഗങ്ങളുണ്ടായിരുന്നു. 17 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസ് ഡിഎംകെ സഖ്യത്തിന് 14 സീറ്റാണ് ഇപ്പോഴുള്ളത്. എൻആർകോൺഗ്രസ്-ബിജെപി-എഐഡിഎംകെ സഖ്യത്തിനും 14 സീറ്റാണുള്ളത്.

Read More: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 37 മരണം; തിരച്ചിൽ തുടരുന്നു

തിരഞ്ഞെടുപ്പ് നയങ്ങൾ തയ്യാറാക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ പുതുച്ചേരി സന്ദർശിക്കാനിരിക്കെയാണ് പുതിയ രാജി. എംഎൽഎ സ്ഥാനം രാജിവച്ച ജോൺ കുമാർ, കൃഷ്ണറാവു എന്നിവർ ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാരായണ സ്വാമിയുമായി കോൺഗ്രസ് അംഗങ്ങൾ മുൻപ് തന്നെ അഭിപ്രായഭിന്നതയിലായിരുന്നു. സീ‌റ്റ് വിഭജനത്തിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നായിരുന്നു ഇവരുടെ വാദം.

കേവല ഭൂരിപക്ഷം നഷ്ടമായോടെ നാരായണ സ്വാമി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുളള നീക്കത്തിലേക്ക് ബിജെപി കടന്നിരിക്കുകയാണ്. ബിജെപി നേതാക്കള്‍ ഉടനെ തന്നെ സ്പീക്കറെ കാണും. അതിനിടെ കേവല ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വി.നാരായണ സ്വാമി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ രാജി വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congress government in puducherry slips into minority ahead of polls