/indian-express-malayalam/media/media_files/uploads/2022/09/ashok-gehlot-1.jpg)
നിയമസഭാ തിരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതെന്തുകൊണ്ട്?
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും പുറത്തുവിട്ടില്ല. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിനായി കോണ്‍ഗ്രസ് നീണ്ട യോഗങ്ങള്‍ നടത്തിയത് അശോക് ഗെലോട്ട് സര്‍ക്കാരിലെ നിരവധി മന്ത്രിമാരുടെ വിധി തുലാസിലായിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, മിസോറാം, ഛത്തീസ്ഗഡ്, തെലങ്കാന എന്നി
സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് രാജസ്ഥാനിലെ സാഹചര്യങ്ങള്‍. നവംബര്‍ 25 ന് തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പോലും പുറത്തിറങ്ങിയിട്ടില്ല. മന്ത്രിമാരുള്‍പ്പെടെയുള്ള ചില എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട പാര്‍ട്ടിയിലുണ്ടായ അഭിപ്രായവ്യത്യാസമാണ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതിന്റെ കാരണമെന്നും ചില വൃത്തങ്ങള്‍ അറിയിച്ചു.
തന്റെ എല്ലാ മന്ത്രിമാരെയും വീണ്ടും മത്സരിപ്പിക്കണമെന്ന് ഗെലോട്ടിന് താല്‍പ്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് മുന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എംഎല്‍എമാരെയും, അതുപോലെ തന്നെ പ്രതിസന്ധി ഘട്ടങ്ങളില്‍ തന്റെ സര്‍ക്കാരിനെ പിന്തുണച്ച മുമ്പ് കോണ്‍ഗ്രസുകാരായിരുന്ന സ്വതന്ത്രരെയും പാര്‍ട്ടി മത്സരിപ്പിക്കണമെന്നും ഗെലോട്ട് ആഗ്രഹിക്കുന്നു.
ഇക്കുറി സീറ്റ് നിലനിര്‍ത്താന്‍ കഴിയില്ലെന്ന് തോന്നുന്നവരെ മത്സരിപ്പിക്കരുതെന്നാണ് നേതൃത്വത്തിന്റെ താല്‍പര്യമെന്നാണ് കോണ്‍ഗ്രസ് അണികളുടെ അവകാശവാദം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ ടീം നടത്തിയ ആഭ്യന്തര സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. എന്നാല്‍ കനുഗോലുവിന്റെ ടീം കണ്ടെത്തിയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയുമായി ഗെലോട്ടിന് പൂര്‍ണ്ണ യോജിപ്പില്ലെന്ന് പറയപ്പെടുന്നു. വാസ്തവത്തില്‍, തന്ത്രജ്ഞരേക്കാള്‍ തനിക്ക് രാജസ്ഥാനെക്കുറിച്ച് നന്നായി അറിയാമെന്ന് ഒരു യോഗത്തില്‍ ഗെലോട്ട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
നിലവിലെ മന്ത്രിമാരായ ശാന്തി കുമാര്‍ ധാരിവാള്‍, മഹേഷ് ജോഷി, ഗോവിന്ദ് റാം മേഘ്വാള്‍, ശകുന്ത്ല റാവത്ത് എന്നിവരുടെയും വിധി തുലാസിലാണ്. ഗെലോട്ടിനെ ദേശീയ അധ്യക്ഷനാക്കാനുള്ള നീക്കത്തെക്കുറിച്ച് ചര്‍ച്ച നടന്ന സമയത്ത് പ്രതിസന്ധി സൃഷ്ടിച്ചവരും ഇത്തവണ തള്ളപ്പെടുന്നവരുടെ ലിസ്റ്റലുണ്ട്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി (സിഎല്‍പി) യോഗം ബഹിഷ്‌കരിച്ച ഗെലോട്ടിന്റെ വിശ്വസ്തരുടെ കൂട്ടത്തില്‍ ധരിവാളും ജോഷിയും ഉള്‍പ്പെടുന്നു, സച്ചിന്‍ പൈലറ്റ് സംസ്ഥാന അധ്യക്ഷനാക്കുന്നതില്‍ ഈ നീക്കങ്ങള്‍ തിരിച്ചടിയായിരുന്നു.
100 ഓളം സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി (സിഇസി) ബുധനാഴ്ച യോഗം ചേര്‍ന്നു, എന്നാല്‍ പാനല്‍ അതില്‍ പകുതിയോളം സീറ്റുകള്‍ മാത്രമേ അംഗീകരിച്ചിട്ടുള്ളൂവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സ്‌ക്രീനിംഗ് കമ്മിറ്റി ബാക്കിയുള്ള മണ്ഡലങ്ങളില്‍ ഒറ്റപ്പേരുമായി വന്നതില്‍ ഹൈക്കമാന്‍ഡിന്, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്ന് പറയപ്പെടുന്നു. ഓരോ സീറ്റിലേക്കും സാധ്യതയുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരുകളെങ്കിലും കൊണ്ടുവരാന്‍ നേതാക്കള്‍ സ്‌ക്രീനിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. സാധ്യതകളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്ന സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ഗെ്ലോട്ടിന്റെയും അദ്ദേഹത്തിന്റെ ക്യാമ്പിന്റെയും കടുത്ത എതിര്‍പ്പിന് മുന്നില്‍ ഒന്നിലധികം പേരുകള്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതായിരുന്നു ഇതിനര്‍ത്ഥം.
എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ അഴിമതിയാരോപണമുണ്ടെന്ന കാരണത്താല്‍ അവര്‍ക്ക് സീറ്റ് നിഷേധിക്കുന്നതിനോട് ഗെലോട്ട് എതിരായിരുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, എംഎല്‍എമാര്‍ അഴിമതിക്കാരായിരുന്നെങ്കില്‍ 2020ല്‍ തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ അവര്‍ പണം വാഗ്ദാനം ചെയ്യുമായിരുന്നുവെന്ന് ഗെലോട്ട് വാദിച്ചു. സംസ്ഥാന കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കിയ രണ്ട് രാഷ്ട്രീയ സംഭവവികാസങ്ങള്‍ - 2020 ലെ പൈലറ്റിന്റെ കലാപവും സമാന്തര സിഎല്‍പിയും. ഗെലോട്ട് ക്യാമ്പ് എംഎല്‍എമാര്‍ നടത്തിയ യോഗവും ഇപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കളിക്കുന്നുണ്ട്. തന്റെ സര്‍ക്കാരിനെതിരെ മത്സരിച്ച എംഎല്‍എമാരെ മത്സരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഗെലോട്ടിന്റെ ക്യാമ്പ് വിശ്വസിക്കുമ്പോള്‍, പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടത്തുന്നതില്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം ലംഘിച്ച നിയമസഭാംഗങ്ങള്‍ക്കും അതേ നിയമം ബാധകമാണെന്ന് സച്ചിന്‍ പൈലറ്റ് ക്യാമ്പ് വാദിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.