/indian-express-malayalam/media/media_files/uploads/2023/10/CONGRESS.jpg)
തിരുവനന്തപുരത്ത് മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി
ഭോപ്പാല്‍:മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍നാഥിലും 69 സിറ്റിംഗ് എംഎല്‍എമാരിലുമുള്ള വിശ്വാസം ഉറപ്പിച്ച് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ 144 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. കമല്‍നാഥ് തന്റെ കോട്ടയായ ചിന്ദ്വാരയില്‍ നിന്നും മുന്‍ പ്രതിപക്ഷ നേതാവും ഏഴ് തവണ എംഎല്‍എയുമായ ഡോ. ഗോവിന്ദ് സിങ് ലാഹാറില്‍ നിന്നും വീണ്ടും മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ സിങ്ങിന്റെ മകന്‍ ജയവര്‍ധന്‍ സിങ് രാഖിഗാത്തില്‍ മുന്‍ ക്യാബിനറ്റ് മന്ത്രി ജിതു പട്വാരി റാവുവിനെതിരെ മത്സരിക്കും.
ബുധ്നിയില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കോണ്‍ഗ്രസ് നടന്‍ വിക്രം മസ്തലിനെ രംഗത്തിറക്കി. ടെലിവിഷന്‍ ഷോ ആയ രാമായണയിലെ ഹനുമാന്‍ റോളില്‍ തിളങ്ങിയതോടെയാണ് വിക്രം ശ്രദ്ധിക്കപ്പെടുന്നത്. 2008-ല്‍ രാമായണത്തിന്റെ റീബൂട്ടില്‍ ഹനുമാന്റെ വേഷം ചെയ്ത മസ്തലിനെ രംഗത്തിറക്കിയതിന് പിന്നില്‍ മൃദു ഹിന്ദുത്വ രാഷ്ട്രീയത്തിലേക്കുള്ള പാര്‍ട്ടിയുടെ മാറ്റമാണ് കാരണം. കമല്‍നാഥ് തന്നെ ഉറച്ച ഹനുമാന്‍ ഭക്തനായി സ്വയം ചിത്രീകരിച്ച് പാര്‍ട്ടിയെ ഈ പാതയിലൂടെ നയിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവ് ശിവരാജ് സിങ് ചൗഹാനോട് പരാജയപ്പെട്ടിരുന്നു, തുടര്‍ന്ന് കമല്‍ നാഥുമായുള്ള ശത്രുതയുടെ പേരില്‍ അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു.
സ്ഥാനാര്‍ത്ഥികളില്‍ 39 പേര്‍ മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) വിഭാഗത്തിലും 22 പേര്‍ പട്ടികജാതി (എസ്സി), 30 പേര്‍ പട്ടികവര്‍ഗ (എസ്ടി), ആറ് മതന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാണ്. 19 സ്ത്രീകള്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്, സ്ഥാനാര്‍ത്ഥികളില്‍ 65 പേര്‍ 50 വയസ്സിന് താഴെയുള്ളവരാണ്.
''വിപുലമായ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കിയത്, പാര്‍ട്ടി നേതൃത്വത്തിന്റെ എല്ലാ തലങ്ങളോടും കൂടിയാലോചിച്ചതിന് ശേഷമാണ് അന്തിമരൂപം നല്‍കിയത്. ബിജെപിയെ നേരിടാന്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണിത്.'' കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.