scorecardresearch

അജയ് മാക്കന്റെ രാജി; വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്

2015 മുതല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആളാണ് അജയ് മാക്കന്‍.

2015 മുതല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആളാണ് അജയ് മാക്കന്‍.

author-image
WebDesk
New Update
അജയ് മാക്കന്റെ രാജി; വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു എന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്. 2015 മുതല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആളാണ് അജയ് മാക്കന്‍.

Advertisment

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് വിദേശത്തേയ്ക്കു പോകുന്നുവെന്നും അതിനു മുന്നോടിയായി അദ്ദേഹം തന്റെ രാജിക്കാര്യം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തുവെന്നും രാജിക്കത്ത് കൈമാറിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അജയ് മാക്കന്‍ രാജിവച്ചിട്ടില്ല, ചികിത്സയ്ക്ക് വിദേശത്തേക്കു പോകുന്നതിന്റെ ഭാഗമായി അവധിയില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ രണ്ടു തവണ എംപിയും മൂന്നു തവണ എംഎല്‍എയുമായ അജയ് മാക്കന്‍ കേന്ദ്രമന്ത്രിയായിരുന്നു. 2015 ല്‍ അരവിന്ദ് സിങ് ലഖ്‌വിക്ക് പകരമായാണ് അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്.

നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ട സാഹചര്യത്തില്‍ അജയ് മാക്കന്‍ തന്റെ രാജിസന്നദ്ധത പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിർദേശം നല്‍കുകയായിരുന്നു.

Advertisment
Congress Resignation Ajay Maken

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: