scorecardresearch

Latest News

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നാടകീയ സംഭവങ്ങൾ; പദവി ഒഴിയാമെന്ന് ഗുലാം നബി ആസാദ്

നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധി വിശദീകരണം നൽകി. ഇതേത്തുടർന്ന് രാഹുലിനെതിരായ ട്വീറ്റ് കപിൽ സിബൽ പിൻവലിച്ചു

EIA 2020, EIA 2020 draft, protests against EIA 2020, sonia gandhi on EIA 2020, rahul gandhi on EIA 2020

ന്യൂഡൽഹി: പാര്‍ട്ടിയില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് 23 നേതാക്കള്‍ പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തെഴുതിയതിന്റെ പശ്ചാത്തലത്തില്‍ ചേർന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തുടരുന്നതിനിടെ നേതാക്കൾക്കിടയിൽ വാക്‌പോര്. കത്തെഴുതിയവർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ മുതിർന്ന നേതാക്കളായ കപിൽ സിബലും ഗുലാം നബി ആസാദും  ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. ഒടുവിൽ, രാഹുൽ നേരിട്ടു നൽകിയ വിശദീകരണെത്തുടർന്ന് കപിൽ സിബൽ ട്വീറ്റ് പിൻവലിച്ചു.

നേതാക്കള്‍ കത്തെഴുതിയ സമയത്തെ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. രാജസ്ഥാനില്‍ പാര്‍ട്ടി പ്രതിസന്ധിയെ നേരിടുകയും ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രോഗ ബാധിതയായിരിക്കുകയും ചെയ്യുന്ന വേളയിലാണ് കത്തെഴുതിയതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം, കത്തെഴുതിയവര്‍ ബിജെപിയുമായി കൂട്ടുകൂടുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ കപില്‍ സിബല്‍ ആഞ്ഞടിച്ചു. ”ഞങ്ങള്‍ ബിജെപിയുമായി കൂട്ടുകൂടുകയാണെന്നു രാഹുല്‍ ഗാന്ധി പറയുന്നു. കോണ്‍ഗ്രസിനുവേണ്ടി വാദിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വിജയിച്ചു. ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ മണിപ്പൂരില്‍ പാര്‍ട്ടിക്കുവേണ്ടി നിലകൊള്ളുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഒരിക്കലും ഏതെങ്കിലും വിഷയത്തില്‍ ബിജെപിയെ അനുകൂലിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല. എന്നിട്ടും ‘ഞങ്ങള്‍ ബിജെപിയുമായി കൂട്ടുകൂടുകയാണോ?’,” കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.

അല്‍പ്പസമയത്തിനുശേഷം കപില്‍ സിബല്‍ ട്വീറ്റ് പിന്‍വലിച്ചു. തന്റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത് താന്‍ പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അറിയിച്ചു. അതിനാല്‍ ഞാന്‍ ട്വീറ്റ് പിന്‍വലിക്കുന്നു,”കപില്‍ സിബല്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും തള്ളി. ആരോപണം തെളിയിച്ചാല്‍ എല്ലാ പദവികളും ഒഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ നേതൃമാറ്റത്തിനുവേണ്ടി കത്തെഴുതിയവര്‍ക്കെതിരെ രാഹുല്‍ ഗാന്ധി ബിജെപി ബന്ധം സംബന്ധിച്ച് പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

”രാഹുല്‍ ഗാന്ധി അത്തരത്തിലുള്ള ഒരു വാക്ക് പറഞ്ഞിട്ടില്ല. തെറ്റായ മാധ്യമ വാര്‍ത്തകളിലൂടെയോ തെറ്റായ വിവരങ്ങളിലൂടെയോ ദയവായി തെറ്റിദ്ധരിക്കരുത്. കിരാതമായ മോദി ഭരണത്തിനെതിരെ പോരാാെന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്, ”അദ്ദേഹം ട്വീറ്റ് ചെയ്തു.

. അധ്യക്ഷ പദവിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് സോണിയ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയെ അറിയിച്ചു. എന്നാൽ സ്ഥിരം പ്രസിഡന്റിനെ നിയോഗിക്കുന്നതു വരെ സോണിയ ഗാന്ധി തുടരണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും മുതിര്‍ന്ന നേതാവ് എകെ ആന്റണിയും ആവശ്യപ്പെട്ടു.

അഞ്ച് മുന്‍ മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളും എംപിമാരും മുന്‍ കേന്ദ്ര മന്ത്രിമാരും അടക്കമുള്ള 23 മുതിര്‍ന്ന നേതാക്കന്‍മാരാണ് സോണിയ ഗാന്ധിക്ക് പൂര്‍ണ സമയവും ഫലപ്രദവുമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത്. കൂടാതെ, പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്നും പാര്‍ട്ടിയുടെ പുനരുത്ഥാനത്തിനായി എത്രയും വേഗം നേതൃ സംവിധാനം ഉണ്ടാക്കണമെന്നും കത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

Read Also: ‘ജ്യോതിരാദിത്യ സിന്ധ്യ പോയതോടെ കോണ്‍ഗ്രസ് നവീകരിക്കപ്പെട്ടു’; ദിഗ്‌വിജയ സിങ്

ഈ കത്തിന് പിന്നാലെ ഗാന്ധി കുടുംബത്തെ പിന്തുണച്ച് അനവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് എന്നിവര്‍ രാഹുലിനെയും സോണിയയെയും പിന്തുണച്ചു.

നേതൃത്വത്തിലെ അസ്ഥിരതയും പാര്‍ട്ടിയുടെ നിലവിലെ പോക്കിലും പ്രവര്‍ത്തകര്‍ നിരാശരാണെന്നും പാര്‍ട്ടിയെ ക്ഷീണിപ്പിച്ചുവെന്നും കത്തില്‍ പറയുന്നു. ബിജെപി സര്‍ക്കാരിനെതിരെ പൊതുജനാഭിപ്രായം ഉയര്‍ത്തുന്നതിനായി പ്രവര്‍ത്തക സമിതി പാര്‍ട്ടിയെ നയിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.

സോണിയ ഒഴിയുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിയോട് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ ആവശ്യം ഉയര്‍ന്നേക്കും. അത് അദ്ദേഹം അനവധി തവണ നിരസിച്ചിരുന്നു. പ്രസിഡന്റായി പുറത്തുനിന്നുള്ളയാൾ വരട്ടെയെന്ന് രാഹുലും പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കിയിരുന്നു.

Read in English: Congress crucial meeting begins amid dissent over leadership

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Congress crucial meeting begins amid dissent over leadership

Best of Express