രാഹുലിന്റ വിമാനം തകരാറിലായ സംഭവം: അപായപ്പെടുത്താന്‍ ശ്രമം നടന്നെന്ന് പരാതി

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം ആകാശത്ത് വച്ച് തകരാറിലായ സംഭവത്തില്‍ പരാതിയുമായി കോണ്‍ഗ്രസ്

ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം ആകാശത്ത് വച്ച് തകരാറിലായ സംഭവത്തില്‍ പരാതിയുമായി കോണ്‍ഗ്രസ്. സംഭവത്തില്‍ മനഃപൂര്‍വ്വമായ കൃത്രിമം നടന്നെന്നും അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

കര്‍ണാടക ഡിജിക്കും ഐജിക്കും രാഹുല്‍ ഗാന്ധിയുടെ സഹായി കൈലാശ് വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. ന്യൂഡല്‍ഹി- ഹൂബ്ലി പ്രത്യേക വിമാനം പറക്കുന്നതിനിടെ ‘തെളിയാത്ത സാങ്കേതിക തകരാര്‍’ ഉണ്ടായെന്നാണ് പരാതി. രാഹുല്‍ ഗാന്ധി അടക്കം നാലുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് കർണാടകയിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നതാണ് രാഹുൽ ഗാന്ധി. ഹൂബ്ലിയില്‍ വിമാനം എത്തുന്നതിനു മുന്‍പ് പെട്ടെന്ന് ഇടതുവശത്തേക്ക് ശക്തമായി ചരിഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. വലിയ കുലുക്കത്തോടെ ഉന്നതി നഷ്ടപ്പെട്ടെന്നും പരാതിയിലുണ്ട്. ഈ സമയത്ത് അന്തരീക്ഷത്തില്‍ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവം വിമാന ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഡിജിപി തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ കേടുപാടു പരിഹരിക്കുന്ന എന്‍ജിനീയര്‍മാരെ അടക്കം ചോദ്യം ചെയ്യണമെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ പൈലറ്റുമാര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയെ വിളിച്ച് അന്വേഷിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Congress complaint alleges intentional tampering of rahul gandhis flight to hubli fir filed against pilots

Next Story
യുപിയിൽ 13 കുട്ടികളെ കുരുതി കൊടുത്ത അപകടം ഡ്രൈവറുടെ അശ്രദ്ധ മൂലം; അപകടത്തിന് കാരണം മൊബൈൽ എന്ന് മൊഴി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express