/indian-express-malayalam/media/media_files/uploads/2018/06/prakash-raj.jpg)
ബെംഗളൂരു: നടന്‍ പ്രകാശ് രാജ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ തുടങ്ങി. ബിജിപിയെ തകര്‍ക്കണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന് തന്നെ പിന്തുണക്കാമെന്ന് അദ്ദേഹം പറഞ്ഞു. മാറ്റത്തിന് വേണ്ടി വോട്ട് ചോദിക്കുന്ന പ്രകാശ് രാജ് തന്റെ തിരഞ്ഞെടുപ്പ് പത്രികയില്‍ എന്തൊക്കെ വേണമെന്നത് തീരുമാനിക്കുന്നതിനാണ് പര്യടനത്തിന്റെ ആദ്യ ഘട്ടം ഉപയോഗപ്പെടുത്തുന്നത്.
പ്രചരണത്തിന്റെ ആദ്യ ഘട്ട സന്ദര്‍ശനം നടത്തിയത് ശവജി നഗറിലെ കോളനികളിലാണ് നടത്തിയത്.
എവിടെയെങ്കിലും ജനങ്ങളുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കണം എന്നുള്ളതു കൊണ്ടാണ് താന്‍ രാഷ്ട്രീയത്തിലേയ്ക്ക് വന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു.
''ഞാന്‍ ബിജെപിയുടെ വാഴ്ച നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നയാളാണ്. കോണ്‍ഗ്രസിന് അങ്ങനെ വേണമെന്നുണ്ടെങ്കില്‍ അവര്‍ എന്നെ പിന്തുണക്കട്ടെ'. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന് തന്നെ പിന്തുണക്കാം'' പ്രകാശ് രാജ് പറഞ്ഞു.
ഏത് രാഷ്ട്രീയ പാര്‍ട്ടി അധികാരത്തിലെത്തിയാലും ജനങ്ങളെ ജാതിയുടേയും മതത്തിന്റേയും പേരില്‍ ഭിന്നിപ്പിക്കുന്നത് തുടരുമെന്നും ഇവിടെ 70 വര്‍ഷമായിട്ടും മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനം സ്വാഗതം ചെയ്തിരുന്നു. ബി.ജെ.പിക്കും സംഘപരിവാര്‍ രാഷ്ട്രീയത്തിനുമെതിരെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലുള്‍പ്പെടെ പ്രകാശ് രാജ് പ്രചാരണം നടത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.